"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ബിഹാറിൽ പത്താം ക്ലാസ് വിദ്യാർഥികൾക്ക് നേരെ ആൾക്കൂട്ട അതിക്രമം; ‘സദാചാര പൊലീസ് കൂടുതൽ മാന്യമായി ചെയ്യാമായിരുന്നു’ എന്ന ബി.ജെ.പി മന്ത്രി ശ്രേയസി സിങ്ങിന്റെ പരാമർശം വിവാദത്തിൽ

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

പട്ന: ബീഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ സംഭവത്തിൽ വിവാദ പ്രതികരണവുമായി ബി.ജെ.പി മന്ത്രി ശ്രേയസി സിങ്. സദാചാര പൊലീസിങ് കൂടുതൽ മാന്യമായി ചെയ്യാമായിരുന്നുവെന്നാണ് ജാമുയി എം.എൽ.എയുടെ പ്രതികരണം.

 


ജാമുയിയിൽ ഒരുമിച്ച് സഞ്ചരിച്ച ആൺകുട്ടിയെയും പെൺകുട്ടിയെയും റോഡരികിൽ തടഞ്ഞുവെച്ച് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തെ അപലപിച്ചുകൊണ്ട് ഇന്ത്യ ടുഡേ ടി.വിയിൽ സംസാരിക്കവെയാണ് ശ്രേയസി സിങ് വിവാദ പരാമർശം നടത്തിയത്.


 

“സദാചാര പോലീസ് പ്രവർത്തനം കൂടുതൽ മാന്യമായ രീതിയിൽ ചെയ്യാമായിരുന്നു. എന്നാൽ ആൺകുട്ടിയെയും പെൺകുട്ടിയെയും കൈകാര്യം ചെയ്ത രീതി ഒട്ടും അംഗീകരിക്കാൻ കഴിയില്ല.” – ശ്രേയസി സിങ് പറഞ്ഞു.


മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നതിൽ ആളുകൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ അത് പ്രകടിപ്പിക്കാൻ മെച്ചപ്പെട്ട വഴികളുണ്ടെന്നും പിന്നീട് തന്റെ പ്രസ്താവന വിശദീകരിച്ചുകൊണ്ട് അവർ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികളോട് നാട്ടുകാർ പെരുമാറിയ രീതി ഒട്ടും അംഗീകരിക്കാം സാധിക്കില്ല. പുറത്തുവന്ന വീഡിയോകൾ ഞെട്ടിക്കുന്നതാണ്.


നിങ്ങൾ ജീവിക്കുന്ന അതേ സമൂഹത്തിലെ ഒരു ആൺകുട്ടിയോടും പെൺകുട്ടിയോടും എങ്ങനെയാണ് ഇങ്ങനെ പെരുമാറാൻ സാധിക്കുക? കുട്ടികളെ അവർ ഇത്രക്രൂരമായി ഉപദ്രവിച്ചത് ഉൾക്കൊള്ളാനാകുന്നില്ല. സംഭവത്തിൽ കുറ്റക്കാരായ ആരെയും നിയമപരമായ പഴുതുകളിലൂടെ രക്ഷപ്പെടാൻ അവസരം നൽകില്ലെന്നും ശ്രേയസി സിങ് കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 19നാണ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ ആൺകുട്ടിയും പെൺകുട്ടിയും ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. സഹപാഠിയായ ആൺകുട്ടിക്കൊപ്പം സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെ ജാമുയി സദർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് യുവാക്കളുടെ സംഘം തടഞ്ഞുവെക്കുകയായിരുന്നു.

 

ആൺകുട്ടിയെ മർദ്ദിക്കുകയും ഒരു സംഘം ആളുകൾ പെൺകുട്ടിയെ വളയുകയും പേരും വിലാസവും ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയോട് മോശമായി പെരുമാറുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.

നാട്ടുകാർ ഇടപെട്ട് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ വീണ്ടും അതിക്രമം തുടരുകയായിരുന്നു. ഏകദേശം 20 മിനിറ്റോളം ഈ ഉപദ്രവം നീണ്ടുനിന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ രണ്ട് വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിലൊന്ന് അക്രമികളിലൊരാൾ തന്നെ പകർത്തിയതാണെന്ന് കരുതപ്പെടുന്നു.

ഇരകളായ കുട്ടികളും കുടുംബാംഗങ്ങളും ഭയം മൂലവും നാണക്കേട് ഭയന്നും ആദ്യം പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ വീഡിയോ പ്രചരിച്ചതോടെ ജാമുയി പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. പിന്നീട് കുട്ടികളെ കണ്ടെത്തിയ പോലീസ്, നഗർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Get more updates from Pudukad News on Google