“സോണിയ ഗാന്ധി വ്യക്തിപരമായി വിളിച്ചെങ്കിലും പാർട്ടിയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ഞാനിപ്പോഴും കോൺഗ്രസുകാരനാണ്”. കെവി തോമസിൻ്റെ പ്രതികരണത്തിനു പിന്നാലെ സൈബറിടത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് പാർട്ടിയിലേക്ക് മടങ്ങി വരാൻ താങ്കൾക്കു ആഗ്രഹം കാണും, അതിൽ തെറ്റില്ല. പക്ഷേ, പാർട്ടിക്കു താങ്കളെ വേണ്ടെന്നും കോൺഗ്രസുകാർ
Current: മലയാളം

കോട്ടയം: സോണിയ ഗാന്ധി വ്യക്തിപരമായി വിളിച്ചെങ്കിലും പാർട്ടിയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
എങ്കിലും ഞാനിപ്പോഴും കോൺഗ്രസുകാരനാണ്”.
കെവി തോമസിൻ്റേതായി പ്രചരിക്കുന്ന പ്രതികരണത്തിനു പിന്നാലെ സൈബറിടത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു.
കിട്ടാവുന്നത്ര സ്ഥാനങ്ങളും സൗഭാഗ്യങ്ങളും കോൺഗ്രസ് പാർട്ടി കെ വി തോമസിനെ നൽകിയിട്ടുണ്ട്. അവിടെ നിന്നും മറുകണ്ടം ചാടി ഇടതുപാളയത്തിൽ ചേക്കേറിയ കെ.വി തോമസിനെ പാർട്ടിയിൽ തിരിച്ചെടുക്കേണ്ട ഒരു ആവശ്യവുമില്ല.
എല്ലാ കാലത്തും അധികാരി കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നിൽക്കാനും സ്വന്തം നേട്ടങ്ങൾക്കുവേണ്ടി മാത്രം പ്രവർത്തിച്ച ആളാണ് കെ.വി തോമസ്.
പാർട്ടിയിൽ ശക്തനായി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ആളല്ലാത്തതിന്റെ പേരിൽ തങ്ങൾക്ക് എന്ത് സ്ഥാനമാനം പാർട്ടിയിൽ വന്നാലും അതിനെ എതിർക്കുകയും സ്ഥാനം ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്നു കുമ്പളങ്ങയിലെ കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
ഇന്ന് അദ്ദേഹം പാർട്ടിയിൽ ഇല്ല. അദ്ദേഹം പോയി എന്ന് കരുതി കുമ്പളങ്ങിയിലെ കോൺഗ്രസിന് മുതൽ ദേശീയ നേതൃത്വത്തിന് വളരെ ഒന്നും സംഭവിച്ചിട്ടില്ല.
പാർട്ടിയെ അദ്ദേഹം ചതിച്ച് പോയതിൽ ശക്തമായ പ്രധിഷേധവും ഇന്നും പ്രവർത്തകർക്കുണ്ട്.
ഇപ്പോൾ അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിക്കുന്നു. അതിനെ തെറ്റായി കാണുന്നില്ല.
പക്ഷേ, ഒരു കോൺഗ്രസുകാരന് സിപിഎമ്മിന്റെ പ്രവർത്തന ശൈലിയും സംസ്കാരവും ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല.
തൃക്കാക്കര ഇലക്ഷനിൽ പാർട്ടിയെ പറഞ്ഞതൊന്നും കോൺഗ്രസ് പ്രവർത്തകർ മറന്നിട്ടില്ല. ഇപ്പോഴും കെവി തോമസിനെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന നേതാക്കന്മാർ പാർട്ടിയിൽ ഉണ്ട്.
അവരോട് പറയാൻ ഒന്നേയുള്ളൂ. ഒരുകാരണവശാലും ഇദ്ദേഹത്തിന് പാർട്ടി അംഗത്വം പോലും കൊടുക്കരുത് എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.
കോൺഗ്രസിനെ അധിക്ഷേപിക്കുന്ന തരത്തിലും, യുഡിഎഫ് നിലപാടുകളെ തള്ളിപ്പറയുന്ന തരത്തിലുള്ള സിപിഎം വിടുവേല പണികൾ അദ്ദേഹം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതും കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകൾ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ടർ വിഷയത്തിലും അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടിരുന്നു. അദ്ദേഹം ഇപ്പോഴും അധിക്ഷേപിക്കുന്നത് കോൺഗ്രസ് നേതാക്കളെ അല്ല , കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തെയാണ് എന്നും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.




