"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു | Attappady elephant attack

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

Attappady elephant attack

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു (Attappady elephant attack). മണ്ണാർക്കാട് സ്വദേശിനി ബുഷാര (52) ആണ് മരിച്ചത്.

ഭവാനിപ്പുഴയിൽ ഇറങ്ങിയവർക്കുനേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്നാണ് വിവരം. അപകട മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ പുഴയിലിറങ്ങിയതെന്നും റിപ്പോർട്ടുണ്ട്.

അട്ടപ്പാടി മേഖലയിൽ കാട്ടാന ശല്യം തുടരുന്നതിനിടെയാണ് സംഭവം. ജനവാസ മേഖലകളിലും വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും കാട്ടാനകളുടെ സാന്നിധ്യം പതിവാകുന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Story Summary:
A 52-year-old woman from Mannarkkad, identified as Bushara, died after sustaining serious injuries in a wild elephant attack in Attappady, Palakkad. The incident reportedly occurred after people entered the Bhavani River despite an alert warning.

Get more updates from Pudukad News on Google