"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോട്ടയം ആകാശപ്പാത വീണ്ടും ഉയരും; നിർമാണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനം, 15 കോടി വകയിരുത്തി

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: നീണ്ട വർഷങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിൽ കോട്ടയം നഗരത്തിലെ പാതിവഴിയിലായ ആകാശപ്പാതയുടെ നിർമാണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനം.

തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പദ്ധതി പൂർത്തീകരണത്തിനായി സംസ്ഥാന ബജറ്റിൽ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു.

കോട്ടയം എംഎൽഎയും സ്പീക്കറുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 2015-ൽ തുടക്കം കുറിച്ച പദ്ധതിയാണിത്.

റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച നിർമാണം അന്ന് ഇരുമ്പ് കൂട് സ്ഥാപിച്ചതിന് ശേഷം നിലയ്ക്കുകയായിരുന്നു.

പിന്നീട് വന്ന ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് സുരക്ഷാ കാരണങ്ങളും സാങ്കേതിക തടസങ്ങളും ചൂണ്ടിക്കാട്ടി നിർമാണം പൂർണമായും സ്തംഭിക്കുകയും ഹൈക്കോടതി കയറുകയും ചെയ്തിരുന്നു.

പദ്ധതിയുടെ നിർമാണത്തിൽ കൂടുതൽ തുക ആവശ്യമെങ്കിൽ പ്ലാനിങ് ബോർഡിൽ നിന്ന് ലഭ്യമാക്കുമെന്നും കിഫ്ബി, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ ഘട്ടംഘട്ടമായി പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഗതാഗത മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ഗതാഗത മന്ത്രിക്ക് പുറമെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Get more updates from Pudukad News on Google