"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

100 കോ​ടി ക്ല​ബ്ബി​ൽ കോളിവുഡ് ചിത്രം ‘മ​ണ്ടാടി’: അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ​ക​ണ്ട് അ​ഭി​ന​ന്ദി​ച്ച് ഉലകനായകൻ ക​മ​ൽ ഹാ​സ​ൻ

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

സൂ​രി, തെ​ലു​ങ്ക് താ​രം സു​ഹാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ത​മി​ഴ് ചി​ത്രം ‘മ​ണ്ടാ​ടി’ ബോ​ക്‌​സ് ഓ​ഫീ​സി​ൽ 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി​യ​തി​നു പി​ന്നാ​ലെ, ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ​ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ ഹാ​സ​ൻ.

ചി​ത്ര​ത്തി​ന്‍റെ നി​ർമാ​താ​ക്ക​ളാ​യ ആ​ർ.​എ​സ്. ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ്  ക​മ​ൽ ഹാ​സ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.


രാ​മ​നാ​ഥ​പു​ര​ത്തെ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ല​ത്തി​ലും ബോട്ട് മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശ​ത്തി​ലും ഒ​രു​ക്കി​യ ഈ ​സ്പോ​ർ​ട്സ്-​ആ​ക്ഷ​ൻ ഡ്രാ​മ ചി​ത്ര​ത്തി​ന് ക​മ​ൽ ഹാ​സ​നി​ൽനി​ന്നു ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യി​ൽ വ​ലി​യ സ​ന്തോ​ഷ​മാ​ണ് അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കു​വെ​ച്ച​ത്.


 

ക​മ​ൽ ഹാ​സ​നെ നേ​രി​ൽ​ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യ സൂ​രി, ഈ ​നി​മി​ഷം ത​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ത​മി​ഴ് സി​നി​മാ യാ​ത്ര​യി​ൽ വ​ലി​യൊ​രു ഊ​ർജ​വും വ​ഴി​കാ​ട്ടി​യു​മാ​ണ് ക​മ​ൽ ഹാ​സ​ന്‍റെ വാ​ക്കു​ക​യെ​ന്നും സൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച തെ​ലു​ങ്ക് ന​ട​ൻ സു​ഹാ​സ്, അ​ഭി​ന​യ​ത്തിന്‍റെ വി​ജ്ഞാ​ന​കോ​ശ​മാ​യ ക​മ​ൽ ഹാ​സ​നു സ​മീ​പം നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മാ​ണെ​ന്നു പ്ര​തി​ക​രി​ച്ചു.


സി​നി​മ​യെ ആ​ഴ​ത്തി​ൽ അ​റി​യു​ന്ന മു​തി​ർ​ന്ന ഒ​രു ച​ല​ച്ചി​ത്ര വി​ദ്യാ​ർഥി​യാ​യ ക​മ​ൽ ഹാ​സ​നി​ൽ നി​ന്നു​ള്ള പ്ര​ശം​സ എ​ന്നും പ്ര​ചോ​ദ​ന​മാ​യി​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ മ​തി​മാ​ര​ൻ പു​ക​ഴേ​ന്തി​യും വ്യ​ക്ത​മാ​ക്കി.


സെ​പ്റ്റം​ബ​ർ 10-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ ചിത്രം ആ​ഗോ​ള​ത​ല​ത്തി​ൽ വ​ൻ വി​ജ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്. ഹാ​സ്യ​ര​സ​പ്രാ​ധാ​ന​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്ന് നാ​യ​ക​നി​ര​യി​ലേ​ക്ക് വ​ള​ർ​ന്ന സൂ​രി​യു​ടെ ‘വി​ടു​ത​ലൈ’, ‘ഗ​രു​ഡ​ൻ’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള മ​റ്റൊ​രു വ​ൻ വി​ജ​യ​മാ​യി മണ്ടാ​ടി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Get more updates from Pudukad News on Google