"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

2700 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ മരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നത് രോഗികളോടുള്ള പകൽക്കൊള്ള. മരുന്നുകൾ ഇരട്ടിവിലയ്ക്ക് വിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: കാൻസർ മരുന്നുകൾ ഇരട്ടിവിലയ്ക്ക് വിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. 2700 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ മരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നത് രോഗികളോടുള്ള പകൽക്കൊള്ളയാണെന്ന് സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമർശം. നിലവിൽ വില നിയന്ത്രണ പട്ടിക ഇല്ലാത്ത മരുന്നുകളുടെ വില നിയന്ത്രണം ഉടൻ തന്നെ തീരുമാനിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.


വിപണിയിലെ 82 ശതമാനത്തോളം മരുന്നുകൾക്കും നിലവിൽ സർക്കാർ തലത്തിൽ വിലനിയന്ത്രണമില്ല. ഇതാണ് കമ്പനികൾ കൊള്ളലാഭം ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്നും കോടതി പറഞ്ഞു. 


തുച്ഛമായ വിലയ്ക്ക് കടകളിലേക്ക് നൽകുന്ന അത്യാവശ്യ കാൻസർ മരുന്നുകൾക്ക് പോലും കൊള്ളവില ഈടാക്കുകയാണെന്നും ഇത് രോഗികളോടുന്ന വഞ്ചനയാണെന്നും കോടതി പറഞ്ഞു.

ഇത് പരിഗണിച്ച് വിലയിൽ നിയന്ത്രണം ഏർപ്പെടുത്താനാവശ്യമായ നിയമനിർമാണത്തിലേക്ക് സർക്കാർ എത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബർ 29 നു കേസ് വീണ്ടും പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. 

Get more updates from Pudukad News on Google