കാർഷിക മേഖലയിൽ നൂറുമേനി വിജയവുമായി ഫാ. കോശി ജോർജ് വരിഞ്ഞവിള; സഭയ്ക്കും നാടിനും അഭിമാന നിമിഷം. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘വിശേഷാൽ പുരസ്കാരം – 2026’ അദ്ദേഹത്തെ തേടിയെത്തി
🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊല്ലം: പരിശുദ്ധ കാതോലിക്കാ ബാവയുടെ നേരിട്ടുള്ള ഭരണത്തിൽ ഉൾപ്പെട്ട വരിഞ്ഞവിള സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയും സെൻറ് മേരീസ് സ്കൂൾ മാനേജറുമായ റവ. ഫാ. കോശി ജോർജ് വരിഞ്ഞവിളയ്ക്ക് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘വിശേഷാൽ പുരസ്കാരം – 2026’ ലഭിച്ചു.
ചേന, ചേമ്പ്, കാച്ചിൽ, നെല്ല്, ഏത്തവാഴ, കപ്പവാഴ, ചീനി തുടങ്ങി വൈവിധ്യമാർന്ന കൃഷികൾ തനതായ രീതിയിൽ മികച്ച വിജയം കൈവരിച്ചതിനാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
ആത്മീയ ശുശ്രൂഷകൾക്കൊപ്പം മണ്ണറിഞ്ഞ് അധ്വാനിച്ച്, സ്വന്തം ഇടവകാംഗങ്ങൾക്കും നാട്ടുകാർക്കും ഒരു വലിയ കാർഷിക വിപ്ലവത്തിന് തന്നെ അദ്ദേഹം തുടക്കം കുറിച്ചു കഴിഞ്ഞു.
മികച്ച കർഷകനുള്ള ഗവൺമെന്റ് അവാർഡ് നേടിയ റവ. ഫാ. കോശി ജോർജ് വരിഞ്ഞവിള നാടിന്റെയാകെ അഭിമാനവും മാതൃകയുമാണ്.
Get more updates from Pudukad News on Google




