വി.ബി.- ജി. റാംജി തൊഴിലാളികളുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി.പുതിയ പദ്ധതി തൊഴിലുറപ്പ് നിയമത്തിന്റെ ആശയത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് പ്രിയങ്ക :തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് ഉറപ്പ് നൽകി എം.പി
Current: മലയാളം

ചുങ്കത്തറ: വി.ബി. – ജി റാംജി തൊഴിലാളികളുമായി പ്രിയങ്ക ഗാന്ധി എം. പി. ആശയവിനിമയം നടത്തി.
ചുങ്കത്തറ കുറുമ്പലങ്ങോട് വച്ചാണ് തൊഴിലാളികളെ കണ്ട് അവർ സംസാരിച്ചത്.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പുതിയ പദ്ധതിയിലേക്ക് മാറിയതോടെ ഒട്ടേറെ പ്രവർത്തികൾ ചെയ്യാൻ കഴിയാത്ത സാഹചര്യമുള്ളതായി തൊഴിലാളികൾ പറഞ്ഞു.

പോർട്ടലിൽ ദിവസം രണ്ട് നേരം ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതടക്കമുള്ള നിബന്ധനകൾ തൊഴിൽ പീഡനമായി മാറുന്നതായും, തൊഴിൽദിനങ്ങൾ ഇത് മൂലം നഷ്ടപ്പെടുന്നതായും തൊഴിലാളികൾ പറഞു. ഇത് ലളിതവത്കരിക്കണമെന്നും തൊഴിലാളികൾ പ്രിയങ്ക ഗാന്ധി എം. പി.യോട് ആവശ്യപ്പെട്ടു.

പുതിയ പദ്ധതി തൊഴിലുറപ്പ് നിയമത്തിന്റെ ആശയത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതാണെന്നും ഈ പദ്ധതിയെ തന്നെ അട്ടിമറിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി എം. പി. അഭിപ്രായപ്പെട്ടു.
തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്നും പരിഹാരത്തിന് സമ്മർദം ചെലുത്താമെന്നും പ്രിയങ്ക ഗാന്ധി എം. പി. തൊഴിലാളികൾക്ക് ഉറപ്പ് നൽകി.
ആര്യാടൻ ഷൌക്കത്ത് എം.എൽ.എ.യും ഒപ്പമുണ്ടായിരുന്നു




