"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബി.എസ്.പിയിലെ കുടുംബ വഴക്കിനൊടുവിൽ മൂത്ത സഹോദരീപുത്രൻ ആകാശ് ആനന്ദിനെ പുറത്താക്കി മായാവതിയുടെ നാടകീയ നീക്കം: ബി.എസ്.പിയുടെ പുതിയ ദേശീയ കോർഡിനേറ്ററായി ഇളയ സഹോദരൻ 27-കാരൻ ഇഷാൻ ആനന്ദ് ചുമതലയേറ്റു; 2027-ലെ നിർണായകമായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് യുവാക്കളെ ഒപ്പം നിർത്താൻ ആഹ്വാനം

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ലഖ്‌നൗ: ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ (ബി.എസ്.പി) ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടയില്‍, മൂത്ത സഹോദരീപുത്രന്‍ ആകാശ് ആനന്ദിനെ പദവികളില്‍ നിന്ന് നീക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, 27-കാരനായ ഇളയ സഹോദരന്‍ ഇഷാന്‍ ആനന്ദിനെ പുതിയ ദേശീയ കോര്‍ഡിനേറ്ററായി അധ്യക്ഷ മായാവതി നിയമിച്ചു. 

ലഖ്‌നൗവിലെ മാള്‍ അവന്യൂവിലുള്ള പാര്‍ട്ടി സംസ്ഥാന കാര്യാലയത്തില്‍ ചേര്‍ന്ന അഖിലേന്ത്യാ കമ്മിറ്റി യോഗത്തിലാണ് നിയമ ബിരുദധാരിയായ ഇഷാന്റെ പ്രഖ്യാപനമുണ്ടായത്. 


2027-ല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ‘ജനറേഷന്‍ സി’യുവ വോട്ടര്‍മാരുടെ പിന്തുണ നിര്‍ണായകമാകുമെന്ന് ചൂണ്ടിക്കാട്ടിയ മായാവതി, യുവാക്കളിലേക്ക് ഇറങ്ങിപ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ഭാരവാഹികളോട് ആഹ്വാനം ചെയ്തു. 


മുന്‍പ് സെപ്റ്റംബര്‍ 7-ന് ഇഷാനെ 19 സംസ്ഥാനങ്ങളുടെ ചുമതലയുള്ള ചീഫ് സെക്ടര്‍ കോര്‍ഡിനേറ്ററായി നിയമിച്ചിരുന്നെങ്കിലും പിന്നീട് പദവിയില്‍ നിന്ന് മാറ്റുകയും, സെപ്റ്റംബര്‍ 20-ന് തക്കതായ സ്ഥാനം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രധാന പദവി ഏല്‍പ്പിച്ചിരിക്കുന്നത്.

 

Get more updates from Pudukad News on Google