"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്ത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം; ബിജെപി കൗൺസിലർ സുഗതന്‍റെ സഹോദരൻ

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ സുഗതന്‍റെ സഹോദരൻ സന്ദീപ് പൊലീസിന്‍റെ പിടിയിൽ.

മണ്ണന്തല രഞ്ജിത്ത് വധകേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം കാണിച്ചതിനാണ് സന്ദീപിനെ പൊലീസ് അറസ്‌റ്റ് ചെയ്തത്.

ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ വരുന്ന 30നാണ് കോടതി ശിക്ഷ വിധിക്കുക.

ഇതിനിടെയാണ് സന്ദീപ് കേസിലെ സാക്ഷിയുടെ വീട്ടിൽ കയറി പ്രശ്‌നമുണ്ടാക്കിയത്.

അതിനിടെ സാക്ഷിയെ ആക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

ഇതിനിടെയാണ് ബിജെപി പ്രവർത്തകനും കൗൺസിലറുടെ സഹോദരനുമായ സന്ദീപ് പിടിയിലായത്.

 മദ്യലഹരിയിലാണ് സന്ദീപ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് സന്ദീപിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

 കഴിഞ്ഞ ദിവസമാണ് സന്ദീപ് രഞ്ജിത്ത് വധകേസിലെ സാക്ഷിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയതെന്ന് പരാതി ലഭിച്ചത്.

സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യം ആരോപണമുയർന്നത്.

ഇതിന് പിന്നാലെ ബിജെപി വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

ഇതോടെ പ്രദേശത്ത് വലിയ സംഘർഷ സാധ്യത ഉണ്ടാകുമെന്ന് മനസിലായ പൊലീസ് സിസിടിവികളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സാക്ഷിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് ബിജെപി പ്രവർത്തകനായ സന്ദീപ് ആണെന്ന് കണ്ടെത്തിയത്.

 സാക്ഷിയെ കാണാനെത്തിയ മദ്യലഹരിയിലായിരുന്ന സന്ദീപ് വീടിന്‍റെ ഗേറ്റിൽ അടിക്കുകയും അതിക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Get more updates from Pudukad News on Google