"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഹരിയാനയിലെ നൂഹിൽ അമിതവേഗതയിലെത്തിയ ട്രക്ക് ബൈക്കിലിടിച്ച് ദാരുണാപകടം: ഒന്നര മാസമുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികളും മദ്രസ അധ്യാപകനും തൽക്ഷണം മരിച്ചു; ബൈക്ക് യാത്രക്കാരെ 80 മീറ്ററോളം ദൂരം ട്രക്ക് വലിച്ചിഴച്ചതായി റിപ്പോർട്ട്; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

നൂഹ്: ഹരിയാനയിലെ നൂഹില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ബൈക്കിലിടിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ചൊവ്വാഴ്ച രാത്രി 11 മണിയോടെ നൂഹ്-തൗരു റോഡിലെ മരിയ മന്‍സില്‍ സ്‌കൂളിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. തൗരുവില്‍ മദ്രസ അധ്യാപകനായ മുഹമ്മദ് ഷാക്കിര്‍ (32), ഒന്നര മാസം പ്രായമുള്ള മകള്‍ സഹ്‌റ, രണ്ടര വയസ്സുള്ള മകള്‍ സജ്‌റ, അഞ്ച് വയസ്സുള്ള അനന്തരവള്‍ ഗസാല എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. 


ഗുരുതരമായി പരിക്കേറ്റ ഷാക്കിറിന്റെ ഭാര്യ നസ്രീന്‍ (25) നല്‍ഹാറിലെ ഷഹീദ് ഹസന്‍ ഖാന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഭാര്യയും നാല് കുട്ടികളുമൊത്ത് ബൈക്കില്‍ മടങ്ങുകയായിരുന്നു ഷാക്കിര്‍. മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയിലെത്തിയ ട്രക്ക് ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ നസ്രീന്‍ റോഡരികിലേക്ക് തെറിച്ചുവീണു. ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവരെ ട്രക്ക് 80 മീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. നിയന്ത്രണം വിട്ട ട്രക്ക് കയറിയിറങ്ങി നാലുപേരും തല്‍ക്ഷണം മരിക്കുകയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറുകയും ചെയ്തു. 


അപകടശേഷം ട്രക്ക് ഒരു കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഡ്രൈവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

Get more updates from Pudukad News on Google