ഹൈദരാബാദിൽ ഗണേശ നിമജ്ജന ഡ്യൂട്ടിക്കിടെ ബൈക്കിടിച്ച് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം: വാഹനം നിർത്താതെ പോയവർക്കായി അന്വേഷണം | Hyderabad Police
Current: മലയാളം

ഹൈദരാബാദ്: ഗണേശ നിമജ്ജന ഘോഷയാത്രയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് സബ് ഇൻസ്പെക്ടർ അജ്ഞാത ബൈക്കിടിച്ച് മരിച്ചു. വാറങ്കൽ വെസ്റ്റ് പോലീസിലെ എസ്.ഐ കെ. വെങ്കണ്ണ (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹൈദരാബാദ് എൻ.ടി.ആർ മാർഗിലെ ടാങ്ക് ബണ്ട് ക്രെയ്ൻ നമ്പർ രണ്ടിന് സമീപം ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം.(Hyderabad Police Sub Inspector Dies In Hit And Run Incident During Ganesh Immersion)
ഡ്യൂട്ടിയിലുണ്ടായിരുന്ന വെങ്കണ്ണയെ അമിതവേഗതയിലെത്തിയ അജ്ഞാത ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വെങ്കണ്ണയ്ക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളതെന്ന പ്രാഥമിക നിഗമനത്തിൽ അദ്ദേഹം വാറങ്കലിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ വീട്ടിലെത്തിയ ശേഷം കടുത്ത തലകറക്കവും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ അദ്ദേഹത്തെ വാറങ്കലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ ഹിറ്റ് ആൻഡ് റൺ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വാഹനം ഓടിച്ചയാളെ കണ്ടെത്താനായി ടാങ്ക് ബണ്ട്, എൻ.ടി.ആർ മാർഗ് പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. 20,000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് ഗണേശ നിമജ്ജനത്തോടനുബന്ധിച്ച് ഹൈദരാബാദിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.
Story Summary
A 55-year-old police Sub-Inspector, K Venkanna, died after being struck by an unidentified motorcycle while on duty during a Ganesh immersion procession at Tank Bund in Hyderabad. The police have registered a hit-and-run case and are analyzing CCTV footage to track down the fleeing motorcyclist.




