‘കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം, SIT മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യുമോ? കേസ് CBIക്ക് വിടണം’: ഷോൺ ജോർജ് | CMRL case
Current: മലയാളം

തിരുവനന്തപുരം: മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) രൂപീകരണത്തിൽ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയത് സംസ്ഥാന ഡി.ജി.പിക്കാണ്.(CMRL case, Shone George Demands CBI Probe, Questions SIT Formation)
എന്നാൽ, കേസിൽ ആരോപണവിധേയനായ ആഭ്യന്തര മന്ത്രി അന്വേഷണത്തിന് നിർദേശം നൽകാൻ അർഹനല്ലെന്നും നിലവിലെ അന്വേഷണം തെളിവുകൾ ഇല്ലാതാക്കാനേ ഉപകരിക്കൂ എന്നും ഷോൺ ജോർജ് ആരോപിച്ചു. കേസിന്റെ പൂർണ്ണമായ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി സബ്മിറ്റ് ചെയ്ത രേഖകളും സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടറുടെ ഡയറിയിലെ വിവരങ്ങളും വാർത്താ സമ്മേളനത്തിൽ ഷോൺ ജോർജ് വെളിപ്പെടുത്തി. ഭരണാധികാരികൾ കമ്പനിക്ക് വഴിവിട്ട് ഒത്താശ ചെയ്തുകൊടുത്തതാണ് കേസിലെ ഗൗരവതരമായ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
BJP leader Shone George raised legal concerns over the formation of the Special Investigation Team (SIT) in the CMRL payoff case and demanded a CBI probe. He released diary entries from the SFIO charge sheet naming top political leaders and alleged that the state-level investigation is aimed at destroying evidence.




