"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഫലം പ്രഖ്യാപിച്ചു, നിങ്ങളുടെ റാങ്ക് അറിയാം. പരീക്ഷയിൽ ഉദ്യോഗാർഥികൾ നേടിയ റോ സ്കോറും നീറ്റ് പി ജി റാങ്കും ഉൾപ്പെടുന്ന ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) NEET PG 2026 ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക പോർട്ടലായ natboard.edu.in, nbe.edu.in എന്നിവയിൽ ഫലം പരിശോധിക്കാം. 


പരീക്ഷയിൽ ഉദ്യോഗാർഥികൾ നേടിയ റോ സ്കോറും നീറ്റ് പി ജി റാങ്കും ഉൾപ്പെടുന്ന ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് NBEMS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാം.


ഈ വർഷം ഓഗസ്റ്റ് 30-നാണ് നീറ്റ് പി ജി പരീക്ഷ നടന്നത്. ആകെ 2,73,096 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. അതിൽ 2,65,980 പേർ പരീക്ഷ എഴുതി. രാജ്യത്തുടനീളമുള്ള 339 നഗരങ്ങളിലെ 1,111 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.


MD, MS, DNB, DrNB (Direct 6 Years Courses), PG Medical Diploma തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങളും മെഡിക്കൽ ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ കട്ട് ഓഫ് സ്കോറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പരീക്ഷയുടെ ഉത്തരസൂചിക ഒക്ടോബർ ഒന്നിന് ശേഷം ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Get more updates from Pudukad News on Google