"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇന്ത്യൻ സ്‌കൂൾ അടിയന്തര ജനറൽ ബോഡി വിളിച്ചതിൽ ദുരൂഹത: ഭരണസമിതിക്കെതിരെ ആരോപണങ്ങളുമായി യു.പി.പി

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

മനാമ (ബഹ്‌റൈൻ): ഇന്ത്യൻ സ്‌കൂളിൽ നിയമാവലികൾ കാറ്റിൽപ്പറത്തിയും നിലവിലെ ഭരണഘടനയെ നോക്കുകുത്തിയാക്കിയും ഭരണസമിതി അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത നടപടിയിൽ കടുത്ത പ്രതിഷേധവുമായി യുണൈറ്റഡ് പേരന്റ്സ് പാനൽ (യു.പി.പി). അടിയന്തിരമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് യു.പി.പി നേതാക്കൾ സ്കൂൾ മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.


നിയമാനുസരണം 10 ദിവസം മുൻപ് നൽകേണ്ട നോട്ടീസിന് പകരം 7 ദിവസത്തെ ഇടവേള മാത്രം നൽകി ഒക്ടോബർ 23-ന് ജനറൽ ബോഡി വിളിച്ചത് ദുരുദ്ദേശ്യപരമാണ്.


 

കാലാവധി തീരാൻ ഒരു മാസം മാത്രം ബാക്കിയിരിക്കെ സ്കൂൾ ഭരണഘടന തിരുത്തിയെഴുതാനും, പേഴ്സണൽ ലൈസൻസ് (സി.ആർ) ഏതെൻകിലും വ്യക്തികളുടെ പേരിലേക്ക് മാറ്റാനും പുതിയ കെട്ടിടം പണിയാനും തിടുക്കം കൂട്ടുന്നത് ക്രമക്കേടുകൾ നടത്താനുള്ള ആസൂത്രണമാണെന്ന് യു.പി.പി ആരോപിച്ചു.


ഫീസ് വർദ്ധനവിലൂടെയും മറ്റു വഴികളിലൂടെയും കോടിക്കണക്കിന് ദിനാറിന്റെ അധിക വരുമാനം ലഭിച്ചിട്ടും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ പോലും കഴിയാത്തത് മാനേജ്‌മെന്റിന്റെ കഴിയില്ലായ്മയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.


 

നിലവിലെ ഭരണഘടന അനുസരിച്ച് എത്രയും വേഗം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും, ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള തീരുമാനങ്ങൾ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ കമ്മിറ്റിക്ക് വിട്ടുനൽകണമെന്നും യു.പി.പി ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ യു.പി.പി ചെയർമാൻ ഡോ. സുരേഷ് സുബ്രമണ്യം, എഫ്.എം. ഫൈസൽ, ചന്ദ്രബോസ്, ജവാദ് പാഷ, ഷിബിൻ തോമസ്, ഖിലർ വലിയകത്ത് എന്നിവർ പങ്കെടുത്തു.

Get more updates from Pudukad News on Google