‘ലേബർ കോഡ് കോർപ്പറേറ്റുകൾക്ക് വേണ്ടി, തൊഴിലാളികൾ നേടിയ അവകാശങ്ങൾ ഇല്ലാതാക്കും’; കേന്ദ്രത്തിന്റെ ലേബർ കോഡിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ നടപ്പാക്കുമെന്ന യു.ഡി.എഫ് സർക്കാരിന്റെ നിലപാടിനെയും ചോദ്യം ചെയ്ത് കേരളത്തിലെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യം
Current: മലയാളം

തിരുവനന്തപുരം : ലേബർ കോഡ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ലേബർ കോഡ് ഇല്ലാതാക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ ലേബർ കോഡ് തൊഴിലാളിക്ക് വേദന ഇല്ലാതെ നടപ്പാക്കുമെന്ന് യുഡിഎഫ് സർക്കാർ പറയുന്നു. കേരളം ആർജ്ജിച്ച പ്രത്യേകതകളെ എല്ലാം യുഡിഎഫ് തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
എൽഡിഎഫ് സർക്കാരാണ് എല്ലാ ഘട്ടത്തിലും ജീവനക്കാരോടൊപ്പം നിന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇതല്ല അവസ്ഥ.
വലിയ രീതിയിലുള്ള സ്ഥലം മാത്രനടപടി യുഡിഎഫ് സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പള പരിഷ്കരണം നടപടിയും എൽഡിഎഫ് സർക്കാർ കൃത്യമായി നിർവഹിച്ചു. എന്നാൽ അഞ്ചുവർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം വേണ്ട എന്നാണ് യുഡിഎഫ് സർക്കാർ തീരുമാനമെന്നും പിണറായി വിജയൻ ചൂണ്ടികാട്ടി
വഖഫ് ബോർഡിന്റെ ഭരണസമിതിയിൽ രണ്ട് ആ മുസ്ലിങ്ങൾ ഉണ്ടാവണമെന്ന് വ്യവസ്ഥ ആർഎസ്എസ് കൊണ്ടുവന്നു.
ഇതിനെതിരെ എൽഡിഎഫ് സർക്കാർ പ്രമേയം അവതരിപ്പിച്ചു. എന്നാൽ അമുസ്ലീങ്ങൾ ഉൾപ്പെടാത്ത വഖഫ് ബോർഡ് നിയമവിരുദ്ധമാണെന്ന് യുഡിഎഫ് സർക്കാർ പറയുന്നു. അത് പിരിച്ചു വിടണമെന്ന് യുഡിഎഫ് ആവശ്യം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരം മുഴുവൻ പാടിയത് ആർഎസ്എസ് വേദിയിൽ മാത്രമാണ്. സമാനമായ നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. കോൺഗ്രസിന്റെ ആസ്ഥാനത്തും വന്ദേമാതരം പൂർണമായും ആലപിച്ചു.
ആർഎസ്എസ് അജണ്ട സ്വീകരിക്കാൻ കോൺഗ്രസിന് ധൃതിയാണെന്നും ആർഎസ്എസ് നിയന്ത്രിക്കുന്ന കോൺഗ്രസ് സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനദ്രോഹപരമായ നിലപാടുകൾ സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടികാട്ടി.




