"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഭരണവിരുദ്ധ വികാരമില്ലാത്തത് സദ്ദാം ഹുസൈന്റെ ഇറാഖിലും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയിലും മാത്രം. പ്രധാനമന്ത്രി മോദിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി. വോട്ടെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ വിമർശനം. രാഹുലിന്റെ കടന്നാക്രമണം ‘അബ് കി ബാർ 400 പാർ’ വിഡിയോ പ്രദർശിപ്പിച്ചുകൊണ്ട്

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിച്ച അസാധാരണ ആത്മവിശ്വാസം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും, ഭരണവിരുദ്ധ വികാരം ഇല്ലാത്ത ഒരേയൊരു സാഹചര്യം സദ്ദാം ഹുസൈന്റെ ഇറാഖിലും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയിലും മാത്രമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 

ഏകാധിപത്യ ഭരണകൂടങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും പ്രവർത്തനങ്ങളെന്ന് കുറ്റപ്പെടുത്തിയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര തീരുമാനങ്ങളിലെ ഗുരുതര ഭിന്നതകളും കമ്മീഷണർമാരുടെ അതൃപ്തിയും വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി “അബ് കി ബാർ, 400 പാർ” എന്ന് മുദ്രാവാക്യം വിളിക്കുന്ന പഴയ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ കടന്നാക്രമണം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാണ് പക്ഷപാതപരമായി തിരഞ്ഞെടുത്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയായ എസ്.ഐ.ആറിലും (SIR) ഇന്ത്യൻ വോട്ടിങ് സമ്പ്രദായത്തിലുമുണ്ടായ വലിയ തകർച്ചകൾക്കും വ്യാപക ക്രമക്കേടുകൾക്കും ഗ്യാനേഷ് കുമാറാണ് ഉത്തരവാദിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാർ തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ, രാജ്യത്തെ മുഴുവൻ തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണത്തിന് അടിവരയിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒത്തുചേർന്ന് സ്വതന്ത്ര സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിക്കുകയും, ഇന്ത്യയുടെ പവിത്രമായ ജനാധിപത്യ നിർമ്മിതിയെ അപ്പാടെ ആക്രമിച്ച് തകർക്കുകയുമാണ് ചെയ്തതെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു.

ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശത്തിന് മേൽ നടക്കുന്ന ഇത്തരം കൊടിയ കൈകടത്തലുകൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

Get more updates from Pudukad News on Google