"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇടുക്കി : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം. ഝാർഖണ്ഡ് സ്വദേശിനിയും നിലവിൽ ആമയാർ എസ്റ്റേറ്റിൽ താമസവുമായ സോനാട്ടി  മുർമ്മു (24) ആണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ബുധനാഴ്ച പുലർച്ചെ 3: 41 നാണ് 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. തുടർന്ന് അത്യാഹിത സന്ദേശം കട്ടപ്പന താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് അനന്തു ഷാജി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിൻ തോമസ് എന്നിവർ സ്ഥലത്തെത്തി യുവതിയുമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.

ആംബുലൻസ് ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിൻ തോമസ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.


 

പുലർച്ചെ 4.20ന് ജോബിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ ജോബിൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി.
തുടർന്ന് ആംബുലൻസ് പൈലറ്റ് അനന്തു ഇതുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 
Get more updates from Pudukad News on Google