"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഇടവ ജങ്ഷനിലെ ലവൽക്രോസിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഗേറ്റ് പോസ്റ്റ് തകർന്നു. പ്രദേശത്ത് റോഡ് ഗതാഗതം പ്രതിസന്ധിയിലായി

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

വർക്കല: ഇടവ ജങ്ഷനിലെ ലവൽക്രോസിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഗേറ്റ് പോസ്റ്റ് തകർന്നു. ഇതേത്തുടർന്ന് പ്രദേശത്ത് റോഡ് ഗതാഗതം പൂർണ്ണമായും നിലച്ചെങ്കിലും, നാട്ടുകാരുടെ ഇടപെടൽ മൂലം വലിയൊരു ട്രെയിൻ ഗതാഗത തടസ്സം ഒഴിവായി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

വന്ദേഭാരത് എക്സ്പ്രസ് കടന്നുപോയതിനെത്തുടർന്ന് ലവൽക്രോസ് തുറന്നപ്പോൾ ഇരുവശത്തുനിന്നും വാഹനങ്ങൾ തിരക്കുകൂട്ടി കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ തിരുവനന്തപുരം-കൊല്ലം പാസഞ്ചറിനായി ലവൽക്രോസ് അടയ്ക്കാൻ സൈറൺ മുഴങ്ങി. 


തിരക്കിൽപ്പെട്ട കെഎസ്ആർടിസി ബസ് ലവൽക്രോസ് ബാർ ലോക്ക് ചെയ്യുന്ന പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മറിഞ്ഞുവീണു. ട്രെയിൻ എത്താൻ സമയമായതിനാൽ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഒന്നിച്ചുകൂടി തകർന്ന പോസ്റ്റ് നിവർത്തിനിർത്തുകയും കയറുകൊണ്ട് കെട്ടിയുറപ്പിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് സിഗ്നൽ സംവിധാനം തടസ്സപ്പെട്ടതിനാൽ തിരുവനന്തപുരം-കൊല്ലം പാസഞ്ചർ ലവൽക്രോസിന് സമീപം നിർത്തിയിട്ട ശേഷമാണ് സിഗ്നൽ ശരിയായി യാത്ര തുടർന്നത്.

നിലവിൽ ലവൽക്രോസ് തകരാറിലായതിനെ തുടർന്ന് റോഡ് ഗതാഗതം പൂർണ്ണമായും നിശ്ചലമാണ്. റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്. പണികൾ പൂർത്തിയായ ശേഷമേ വാഹനഗതാഗതം പുനഃസ്ഥാപിക്കാനാവൂ. എന്നാൽ ട്രെയിൻ സർവീസുകളെ അപകടം ബാധിച്ചിട്ടില്ല.

Get more updates from Pudukad News on Google