"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തിൽ ആഗോള ആരോഗ്യ സുരക്ഷയ്ക്ക് ആഹ്വാനം ചെയ്ത് ഇന്ത്യ: മഹാമാരികളെ നേരിടാൻ സുദൃഢമായ ആരോഗ്യ സംവിധാനങ്ങളും അന്താരാഷ്ട്ര സഹകരണവും അത്യാവശ്യമെന്ന് വിദേശകാര്യ മന്ത്രാലയം; ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ആഗോള പൊതുനന്മയായി അംഗീകരിക്കണമെന്ന് ആവശ്യം; ‘വൺ എർത്ത്, വൺ ഹെൽത്ത്’ നയത്തിലൂന്നി 150-ലേറെ രാജ്യങ്ങൾക്ക് മരുന്നും വാക്സിനും എത്തിച്ചത് ഓർമ്മിപ്പിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ‘മഹാമാരി പ്രതിരോധവും തയ്യാറെടുപ്പുകളും’ എന്ന വിഷയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആഗോള ആരോഗ്യ സുരക്ഷയ്ക്ക് രാജ്യാന്തര സഹകരണം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി ഇന്ത്യ. 


കോവിഡ് മഹാമാരി നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ദീര്‍ഘകാല നിക്ഷേപങ്ങളും സുദൃഢമായ ആരോഗ്യ സംവിധാനങ്ങളും നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 


രോഗനിര്‍ണ്ണയ ലബോറട്ടറി ശൃംഖലകള്‍ വിപുലീകരിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയും അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയും ഇന്ത്യ ആരോഗ്യ മേഖലയെ ശക്തമാക്കുകയാണെന്ന് യു.എന്‍ ആസ്ഥാനത്ത് സംസാരിക്കവെ അവര്‍ വ്യക്തമാക്കി.

കോവിഡ് കാലത്ത് ഇന്ത്യ കൈക്കൊണ്ട മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച അവര്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആഗോള പൊതുനന്മയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാക്‌സിനേഷനും മരുന്ന് വിതരണത്തിനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വലിയ പങ്കുവഹിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി. 


‘വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്’ എന്ന ആശയത്തിലൂന്നി കോവിഡ് കാലത്ത് നൂറോളം രാജ്യങ്ങള്‍ക്ക് 30 കോടി വാക്‌സിന്‍ ഡോസുകളും 150-ലധികം രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ സഹായവും നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചു.


2025 മെയ് മാസത്തില്‍ ലോക ആരോഗ്യ സംഘടന അംഗീകരിച്ച പാന്‍ഡെമിക് കരാറിനെ സ്വാഗതം ചെയ്ത ഇന്ത്യ, രോഗകാരികളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതും അതിലൂടെ വാക്‌സിനുകളും മരുന്നുകളും തുല്യമായി ലഭ്യമാക്കുന്നതുമായ സംവിധാനം നീതിപൂര്‍വ്വമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ആഗോള സഹകരണം കേവലം വാക്കുകളിലല്ല, മറിച്ച് പ്രവൃത്തിയിലാണ് തെളിയേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google