"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും’: ഫോം 6 മാറ്റങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ജയറാം രമേശ്‌; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം | Jairam Ramesh

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Jairam Ramesh

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ‘ഫോം 6’-ൽ നടത്തിയ ഭേദഗതികൾ പൂർണ്ണമായും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ജയറാം രമേശ്. കമ്മീഷന്റെ ഇത്തരം നീക്കങ്ങൾ പുതുതലമുറ വോട്ടർമാർക്കും കന്നി വോട്ടർമാർക്കും വോട്ടവകാശം നിഷേധിക്കാനുള്ള ഗൂഢശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.(Jairam Ramesh accused the Election Commission of India of introducing illegal and unconstitutional changes)

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ വിഷയത്തിൽ മറുപടി പറയണമെന്നും രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്നി വോട്ടർമാർക്കായി പ്രത്യേക എൻറോൾമെന്റ് ക്യാമ്പുകൾ സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത് വിഷയത്തിൽ പരിഭ്രാന്തി പൂണ്ടതുകൊണ്ടാണെന്ന് ജയറാം രമേശ് പരിഹസിച്ചു. എന്നാൽ ഇതിനു മുന്നോടിയായി ഫോം 6-ൽ അപേക്ഷകരുടെ മാതാപിതാക്കളോ മുത്തശ്ശിമാരോ മുൻപത്തെ എസ് ഐ ആറിൽ ഉൾപ്പെട്ടിരുന്നോ എന്ന വിവരങ്ങൾ നിർബന്ധമായും നൽകണമെന്ന് സി.ഇ.സി വ്യവസ്ഥ വെച്ചത് യുവ വോട്ടർമാർക്ക് വൻ പ്രതിബന്ധമായി മാറിയെന്ന് അദ്ദേഹം തന്റെ ‘എക്സ്’ (X) കുറിപ്പിൽ ചൂണ്ടിക്കാട്ടി.

യാതൊരു വിധ ഔദ്യോഗിക അറിയിപ്പുമില്ലാതെ 2026 ജൂലൈയിൽ ഫോം 6 ഓൺലൈനായി രഹസ്യമായി മാറ്റിയെഴുതി. 1950-ലെ ജന പ്രാതിനിധ്യ നിയമപ്രകാരം ഫോം 6 പരിഷ്കരിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. തെരഞ്ഞെടുപ്പ് കമ്മീഷണർ തന്റെ അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നു. 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസിൽ പാർലമെന്റിന്റെ അംഗീകാരത്തോടെ അല്ലാതെ മാറ്റം വരുത്താൻ സാധിക്കില്ല. കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ സി.ഇ.സി ഏകപക്ഷീയമായി ഫോം മാറ്റുകയായിരുന്നു. ഇത്തരം നിയമവിരുദ്ധ മാറ്റങ്ങൾ പിൻവലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും നിർദേശിച്ചിരുന്നു എന്ന മാധ്യമ റിപ്പോർട്ടുകളും ജയറാം രമേശ് ഉദ്ധരിച്ചു.

Story Summary

Senior Congress MP Jairam Ramesh accused the Election Commission of India of introducing illegal and unconstitutional changes to Form 6 to block first-time Gen Z voters. Alleging constitutional violations and demanding Chief Election Commissioner Gyanesh Kumar’s resignation, the Congress launched nationwide protests against the poll body over electoral roll revisions.

Get more updates from Pudukad News on Google