കോളിവുഡ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിൽ അഥർവയ്ക്കൊപ്പം പ്രഭുദേവയും ഉപേന്ദ്രയും

🌐 Select your Language:
Current: മലയാളം
Current: മലയാളം

തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പ്രഭുദേവയും ഉപേന്ദ്രയും അഥർവയ്ക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നു. കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തിയ ‘ഡൊറോത്തി’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടയിലാണ് സംവിധായകൻ പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന് വേണ്ടിയാണ് നിർമിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായതായും, ‘ഡൊറോത്തി’യുടെ റിലീസിന് ശേഷം അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നും കാർത്തിക് സുബ്ബരാജ് വ്യക്തമാക്കി.
സൂര്യ നായകനായ ‘റെട്രോ’യ്ക്ക് ശേഷം വലിയ ബജറ്റ് ചിത്രങ്ങൾക്കായി അവസരങ്ങൾ വന്നിരുന്നെങ്കിലും ഈ ചെറിയ പ്രോജക്റ്റ് ആദ്യം പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെളിപ്പെടത്തി.
Get more updates from Pudukad News on Google




