‘ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസ്, നമ്പർ വൺ ക്രിമിനൽ’: തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് KC വേണുഗോപാൽ | KC Venugopal

Current: മലയാളം

കോഴിക്കോട്: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം രാജ്യവ്യാപകമായി ഒറ്റക്കെട്ടായി പോരാടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജനവിധി അട്ടിമറിക്കാൻ കൂട്ടുനിന്ന ഗ്യാനേഷ് കുമാർ വലിയ വഞ്ചനയാണ് കാണിച്ചതെന്നും നമ്പർ വൺ ക്രിമിനലിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(KC Venugopal Demands Resignation Of Chief Election Commissioner Gyanesh Kumar)
രാജ്യത്തെ വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ തകർക്കാനാണ് ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 2014 മുതൽ വോട്ട് ചോർച്ചയിലൂടെയാണ് മോദി അധികാരത്തിൽ തുടരുന്നതെന്നും ഈ സർക്കാർ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ഇത്തരം വോട്ട് ചോർച്ചകളും ജനാധിപത്യ കൊള്ളകളും നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള സന്ദർശനത്തിനെത്തുന്ന അമിത് ഷായോട് എന്തിനാണ് ജനാധിപത്യത്തെ കൊലപ്പെടുത്തിയത് എന്ന് ജനങ്ങൾ ചോദിക്കണമെന്നും നീതിക്ക് മുന്നിൽ ഇവർക്ക് കീഴടങ്ങേണ്ടി വരുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വോട്ടർ പട്ടികയിൽ ആരെ വേണമെങ്കിലും ചേർക്കാനും ഒഴിവാക്കാനും കമ്മീഷന് സാധിക്കുമെന്ന അവസ്ഥയുണ്ടെങ്കിൽ പിന്നെന്തിനാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.
Story Summary
AICC General Secretary KC Venugopal heavily criticized Chief Election Commissioner Gyanesh Kumar, demanding his immediate resignation. Venugopal accused the Election Commission and Home Minister Amit Shah of subverting democracy through voter list manipulations and stated that the INDIA alliance will unitedly protest against this.




