ISROയിൽ 47 ഗവേഷണ ഒഴിവുകൾ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം | ISRO recruitment

Current: മലയാളം

അഹമ്മദാബാദ്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO recruitment) കീഴിലുള്ള അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിൽ (SAC) വിവിധ ഗവേഷണ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ്-I എന്നീ വിഭാഗങ്ങളിലായി ആകെ 47 ഒഴിവുകളാണുള്ളത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാഥമിക നിയമനം അഹമ്മദാബാദിലായിരിക്കും. എന്നാൽ പ്രോജക്ടുകളുടെ ആവശ്യകത അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകാം. യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.
തസ്തികകൾക്ക് അനുസരിച്ച് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, അറ്റ്മോസ്ഫെറിക് സയൻസ്, ജിയോ ഇൻഫോർമാറ്റിക്സ്, വാട്ടർ റിസോഴ്സ് എൻജിനിയറിങ് തുടങ്ങിയ വിഷയങ്ങളിൽ ME, MTech, MSc, PhD എന്നിവയാണ് പ്രധാന വിദ്യാഭ്യാസ യോഗ്യതകൾ.
ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ GATE, CSIR-UGC NET അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ നടത്തുന്ന മറ്റ് ദേശീയതല യോഗ്യതാ പരീക്ഷകളിൽ ഏതെങ്കിലും പാസായിരിക്കണം.
ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 28 വയസാണ്. റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ്-I തസ്തികകൾക്ക് 35 വയസാണ് ഉയർന്ന പ്രായപരിധി. നിയമാനുസൃത വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷകൾ SACയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.
Story Summary: ISRO’s Space Applications Centre in Ahmedabad has announced 47 research vacancies across Junior Research Fellow, Research Associate and Project Scientist-I positions. Eligible Indian citizens can apply online, with the application deadline set for September 30.




