"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യുവതിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി; കണ്ണൂരിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ | Kannur village officer arrested

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Arrest

കണ്ണൂർ: പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ (Kannur village officer arrested). എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയ (47) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. പിതാവിന്റെ മരണ സർട്ടിഫിക്കറ്റിനായി ഏതാനും ദിവസം മുമ്പ് എടക്കാട് വില്ലേജ് ഓഫീസിലെത്തിയ യുവതിയിൽ നിന്ന് വില്ലേജ് ഓഫീസർ ഫോൺ നമ്പർ വാങ്ങിയെന്നാണ് പരാതി. തുടർന്ന് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ യുവതിക്ക് വാട്സ്ആപ്പ് വഴി ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും പരാതിയുണ്ട്.

വിവരം യുവതി ഭർത്താവിനെയും സഹോദരനെയും അറിയിച്ചു. തുടർന്ന് വില്ലേജ് ഓഫീസർ അയച്ച സന്ദേശങ്ങൾക്ക് യുവതിയുടെ ഭർത്താവ് മറുപടി നൽകിയതായാണ് വിവരം. ഇതിനിടെ യുവതിയുടെ വീടിന്റെ ലൊക്കേഷനും വില്ലേജ് ഓഫീസർക്ക് അയച്ചുനൽകി.

രാത്രി 11ഓടെ ജിജു സ്കറിയ യുവതിയുടെ വീട്ടിലെത്തിയതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ജിജു സ്കറിയയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഏഴോടെ അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം, തന്നെ ബന്ധുക്കൾ തടഞ്ഞുവെച്ച് മർദിച്ചെന്ന പരാതിയും ജിജു സ്കറിയ പൊലീസിന് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്കും ഭർത്താവിനുമൊപ്പം കണ്ടാലറിയാവുന്ന 12 പേർക്കെതിരെയും പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേരൽ, ആൾക്കൂട്ട വിചാരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Story Summary: A 47-year-old village officer in Kannur was arrested after a 22-year-old woman alleged that he sent her sexually inappropriate WhatsApp messages after obtaining her phone number while she was seeking her father’s death certificate. The officer has also filed a complaint alleging that the woman’s relatives detained and assaulted him.

Get more updates from Pudukad News on Google