മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു | Thrissur Murder

Current: മലയാളം

തൃശൂർ: തെക്കുംകര കുളത്താശേരിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് (Thrissur Murder). കുളത്താശേരി വെള്ളറ വീട്ടിൽ സോളമൻ (38) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സോളമന്റെ സുഹൃത്തുക്കളായ താണിയം കട്ടയിൽ വീട്ടിൽ എൽദോസ്, നാലാംകോട് സ്വദേശി സിജോ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുളത്താശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഇന്ന് ഉച്ചയോടെ സോളമന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കളെ പിടികൂടിയത്. ആളൊഴിഞ്ഞ പുരയിടത്തിൽ മൂവരും ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാക്കുതർക്കത്തിനൊടുവിൽ എൽദോസാണ് സോളമനെ കുത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എൽദോസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന്റെ കൃത്യമായ കാരണം തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
Story Summary:
A 38-year-old man was allegedly stabbed to death by his friend following an argument while the group was drinking at an isolated property in Kulathassery, Thrissur. Police have detained two friends in connection with the incident and are conducting a further investigation.




