"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബാങ്ക് സമരം പിൻവലിച്ചു; തിങ്കളാഴ്ച ബാങ്കുകൾ സാധാരണ നിലയിൽ | Bank Strike

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

Bank Strike

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ 30 വരെ നടത്താനിരുന്ന രാജ്യവ്യാപക മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു (Bank Strike). ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം താൽക്കാലികമായി മാറ്റിവച്ചത്.

ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ചകൾ അവധിയാക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി.

ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ സമിതി പരിശോധിക്കും. മറ്റ് ആവശ്യങ്ങളിലും വേഗത്തിൽ പരിഹാരം കാണുമെന്ന് ഐബിഎ ഉറപ്പ് നൽകിയതായാണ് വിവരം.

സമരം പിൻവലിച്ചതോടെ തിങ്കളാഴ്ച രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.

മൂന്ന് ദിവസത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പാക്കുക എന്നതായിരുന്നു യൂണിയനുകളുടെ പ്രധാന ആവശ്യം. പെൻഷൻ പരിഷ്കരണം, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസരം എന്നിവയും യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ നേരത്തെ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല.

Short Summary: The United Forum of Bank Unions has temporarily called off its three-day nationwide bank strike after discussions with the Indian Banks’ Association. A high-level committee will examine the demand for a five-day banking week and Saturday holidays. Banking services are expected to function normally on Monday.

Get more updates from Pudukad News on Google