ബഹ്റൈൻ മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം സീസൺ 7 ആഘോഷിച്ചു

🌐 Select your Language:
Current: മലയാളം
Current: മലയാളം

മനാമ: മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ 7 ബീച്ച് റിസോർട്ട് സല്ലാക്കിൽ വെച്ച് ആഘോഷിച്ചു. വിഭവ സമൃദ്ധമായ സദ്യയും വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
സഹൃദയ പയ്യന്നൂരിൻ്റെ നാടൻ പാട്ട് പരിപാടിക്ക് കൊഴുപ്പേകി. എംഎംഎസ് വനിതാ വേദി, സർഗ്ഗ വേദി, കലാവേദി തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് നിരവധി പേര് വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പ്രസിഡൻ്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ ഭാരവാഹികൾ ആയ അബ്ദുൽ മൻഷിർ, അരുൺ ദേവ്, പ്രമോദ് കുമാർ, ബാഹിറ അനസ്, ഗോകുൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി ഫിറോസ് വെളിയങ്കോട് കലാപരിപാടികൾക്ക് നേതൃത്വം നൽകി.
Get more updates from Pudukad News on Google




