"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

14.2 കിലോയ്ക്ക് പകരം ഇനി 10 കിലോ; കേരളത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വലിപ്പം കുറച്ചു. പുതിയ കണക്ഷന് 5000 രൂപ വരെ; സിലിണ്ടർ നിറയ്ക്കാനും 1500 രൂപയിലേറെ, സബ്സിഡി ആനുകൂല്യം നഷ്ടമാകുമെന്നും റിപ്പോർട്ട്

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വലിപ്പം കുറച്ചു. 14.2 കിലോഗ്രാമിന് പകരം ലഭിക്കുക 10 കിലോഗ്രാമിന്‍റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടർ.


പശ്ചിമേഷ്‍യൻ സംഘർഷം മൂലം കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. സിലിണ്ടറുകളുടെ വലിപ്പം മാത്രമല്ല, വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്.


10 കിലോഗ്രാമിന്‍റെ പുതിയ കണക്ഷനും റഗുലേറ്ററും ഉൾപ്പെടെ ലഭിക്കാൻ ഇനി 5000 രൂപ വരെ നൽകണം. മാത്രമന്ന, ഈ തുക കണക്ഷൻ സറണ്ടർ ചെയ്യുമ്പോൾ തിരിച്ചു ലഭിക്കുകയുമില്ല. മുമ്പ് ഗാർഹിക സിലിണ്ടറുകളുടെ പുതി. കണക്ഷന് 4000 രൂപയായിരുന്നു നിരക്ക്.


ഇത്തരം സിലിണ്ടറുകൾ നിറക്കാനുള്ള തുക 1500 രൂപയിലേറെയാണ്. സബ്സിഡി സിലിണ്ടറുകൾ നിറക്കാൻ നിലവിൽ കേരളത്തിൽ 960 രൂപവരെയാണ് വില.


 

പഴയ കണക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ സിലിണ്ടറിന് ഇരട്ടിയിലേറെ വിലവർധന ഉണ്ടായിട്ടുണ്ട്. പഴയ ഗാർഹിക സിലിണ്ടർ കണക്ഷനുകൾ പഴയ വ്യവസ്ഥയിൽ നിറച്ചു കൊടുക്കുന്നത് തുടരുന്നുണ്ട്.

മുമ്പ് പ്രയോജനപ്പെടുത്തിയിരുന്ന സബ്സിഡി ഉപയോക്താക്കൾക്ക് തുടരാനും അനുവാദമുണ്ട്. കണക്ഷൻ മാറ്റിയാൽ ഈ ഇളവ് ഇല്ലാതാകുന്ന സ്ഥിതിയാണ്. സിലിണ്ടറിന്‍റെ വലിപ്പം കുറയുന്നതിനാൽ പുതിയ ഉപയോക്താക്കൾക്ക് പ്രതിവർഷം കൂടുതൽ സിലിണ്ടർ ആവശ്യമായി വരുന്ന സ്ഥിതിയാണ്.

Get more updates from Pudukad News on Google