"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബാങ്ക് ഉപഭോക്താക്കൾക്ക് ആശ്വാസം: സമരം പിൻവലിച്ചു. രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കും

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: രാജ്യമൊട്ടാകെ ഇന്ന് മുതൽ നടത്താനിരുന്ന മൂന്നുദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു.

സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കും.

ഐബിഎയും, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

 ബാങ്കുകൾക്ക് അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിന് ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയു വിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

ബാക്കി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ഉറപ്പ് കിട്ടിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.

 ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുകയെന്നതാണ് പ്രധാന ആവശ്യം.

പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ടുവെച്ചു.

സമരം പിൻവലിച്ചതോടെ ബാങ്ക് ശാഖകൾ വഴിയുള്ള ഇടപാടുകൾ, ചെക്ക് ക്ലിയറിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സമില്ലാതെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

Get more updates from Pudukad News on Google