"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഭവനരഹിതർക്ക് തണലൊരുക്കാൻ കെഎംസിസി; കാരുണ്യത്തിന്റെ രുചിയിൽ ഗ്രാൻഡ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈത്ത്: നിർധനരും ഭവനരഹിതരുമായ കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ‘നന്മ ഭവന’ പദ്ധതിയുടെ പൂർത്തീകരണത്തിനായി ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ച് ഗ്രാൻഡ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

കാരുണ്യത്തിന്റെ ഈ ഉദ്യമത്തിലൂടെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,500 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.

നന്മ ഭവന പദ്ധതിയുടെ ഭാഗമായി നിലവിൽ അഞ്ച് വീടുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ഈ വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനാവശ്യമായ വിഭവസമാഹരണത്തിന് കൂടുതൽ കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചലഞ്ച് ഒരുക്കിയത്. അഹ്മദ് അൽ മഗ്‌രിബിയും സാഫ് കുവൈത്തും ഈ ജീവകാരുണ്യ പ്രവർത്തനവുമായി സഹകരിച്ചിരുന്നു.

കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റും ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ ഡോ. മുഹമ്മദ് അലി, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ, നന്മ കോഓർഡിനേറ്റർ റസാഖ് അയ്യൂർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ താഹ കോട്ടക്കൽ, ഗ്രാൻഡ് ഹൈപ്പർ പ്രതിനിധി ജംഷീദ് എന്നിവർ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായ ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി എന്നിവർക്ക് പുറമെ വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ, മറ്റ് പ്രധാന കെഎംസിസി പ്രവർത്തകർ എന്നിവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.

Get more updates from Pudukad News on Google