അഴുക്കുചാലിൻ്റെ ദുർഗന്ധവും യാത്രാദുരിതവും: ഏഷ്യൻ ഗെയിംസ് സംഘാടനത്തിനെതിരെ മനു ഭാകറുടെ പിതാവ് | Manu Bhaker

Current: മലയാളം

ഐച്ചി-നാഗോയ: 2026 ഏഷ്യൻ ഗെയിംസിലെ ഷൂട്ടിങ് മത്സരങ്ങളുടെ സംഘാടനത്തിലെ പോരായ്മകൾക്കെതിരെയും യാത്രാ ബുദ്ധിമുട്ടുകൾക്കെതിരെയും രൂക്ഷവിമർശനവുമായി മനു ഭാകറുടെ പിതാവ് രാം കിഷൻ ഭാകർ. ജപ്പാനിലെ നാഗോയയിൽ നടക്കുന്ന ഗെയിംസിൽ ഇന്ത്യൻ പിസ്റ്റൾ ഷൂട്ടർമാർക്ക് നിരാശാജനകമായ പ്രകടനം തുടരേണ്ടി വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.(Manu Bhaker Father Ram Kishan Slams Asian Games 2026 Venue Management And Commute Issues)
ഗെയിംസിൽ പങ്കെടുത്ത ഇനങ്ങളിലൊന്നിലും മനു ഭാകറിന് വ്യക്തിഗത മെഡൽ നേടാനായില്ല. ഷൂട്ടിങ് റെയിഞ്ചിന് സമീപമുള്ള കനത്ത ദുർഗന്ധം കായികതാരങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് രാം കിഷൻ വാർത്താ ഏജൻസിയോട് പറഞ്ഞു. “താരങ്ങൾ മത്സരിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് കനത്ത ദുർഗന്ധമുണ്ട്. നാഗോയ നഗരത്തിൽ നിന്ന് വളരെ അകലെയാണ് ഷൂട്ടിങ് റെയിഞ്ച്. ദിവസവും നാലും അഞ്ചും മണിക്കൂറാണ് യാത്രയ്ക്കായി നഷ്ടപ്പെടുന്നത്. കൂടാതെ ബസ് സമയക്രമത്തിലും വലിയ അപാകതകളുണ്ട്. ജപ്പാൻ ഇത്തരം വലിയ കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കുമ്പോൾ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടതുണ്ട്,” അദ്ദേഹം കുറ്റപ്പെടുത്തി.
വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ രാഹി സർനോബത് എറിഞ്ഞ ഒരു മിസ് ഷോട്ട് ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷകളെ തകിടം മറിച്ചുവെന്നും, 10 പോയിന്റുകൾ നഷ്ടപ്പെട്ടതാണ് ടീം അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെടാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഷാ സിങ്, മനു ഭാകർ, രാഹി സർനോബത് എന്നിവരടങ്ങിയ ഇന്ത്യൻ ടീം 1727 പോയിന്റോടെയാണ് അഞ്ചാമതായത്. 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത യോഗ്യതാ റൗണ്ടിൽ 11-ാം സ്ഥാനത്തായതോടെ മനു ഫൈനൽ കാണാതെ പുറത്തായിരുന്നു.
Story Summary
Ram Kishan Bhaker, father of double Olympic medalist Manu Bhaker, criticized the venue organization and long commute times at the 2026 Asian Games in Aichi-Nagoya. His comments came after India’s pistol shooting contingent, including Manu Bhaker, faced a medal-less campaign in the individual pistol events.




