ലോക ഹൃദയദിന വാക്കത്തൺ ചൊവ്വാഴ്ച ആലപ്പുഴയില്‍ നടക്കും

🌐 Select your Language:
Current: മലയാളം
Current: മലയാളം

ആലപ്പുഴ: ലോക ഹൃദയദിനമായ സെപ്റ്റംബര്‍ 29ന് ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും, ജില്ലാ അക്വാറ്റിക് അസോസിയേഷൻ്റെയും സഹകരണത്തോടെ ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വാക്കത്തണ്‍ സംഘടിപ്പിക്കുന്നു.
ചൊവ്വാഴ്ച രാവിലെ 7 ന് നാൽപ്പാലത്തിൽ നിന്നും വാക്കത്തൺ ആരംഭിക്കും. ജില്ലാ കളക്ടർ ഷാജി വി.നായർ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഹൃദരോഗ വിദഗ്ദ്ധൻ കെ.എസ്. മോഹൻ ഹൃദയദിന സന്ദേശം നൽകും.
2000 ത്തിലേറെ ഹൃദയം തുറന്നുള്ള സർജറിയും ശ്വാസകോശ സർജറികളടക്കം 5000 ത്തോളം സർജറികൾ നടത്തിയ ഡോ. എൻ അരുണിനെ ആദരിക്കും. ജില്ലാ സ്പോർട് കൗൺസിൽ പ്രസിഡൻ്റ് വി.ജി. വിഷ്‌ണു അദ്ധ്യക്ഷത വഹിക്കും.
Get more updates from Pudukad News on Google




