"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

താമരശ്ശേരി ചുരത്തിൽ വീണ്ടും വൻ ഗതാഗതക്കുരുക്ക്; ആറാം വളവിൽ ലോറി കുടുങ്ങി; കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

ആറാം വളവിൽ പുലർച്ചെ രണ്ടരയോടെ വയനാട്ടിലേക്ക് പോയ ലോറിയാണ് ചുരം കയറാൻ കഴിയാതെ കുടുങ്ങിയത്.

രണ്ടര മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ പുലർച്ചെ അഞ്ച് മണിയോടെ ലോറി മാറ്റിയെങ്കിലും ചുരത്തിൽ ഗതാഗതതടസം രൂക്ഷമായി തുടരുകയാണ്.

ഇരുഭാഗത്തേക്കും കിലോമീറ്ററുകളോളം നീളത്തിലാണ് നിലവിൽ വാഹനങ്ങളുടെ നിര നീണ്ടുകിടക്കുന്നത്.

 വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളും അടക്കമുള്ള നിരവധി യാത്രക്കാരാണ് നിലവിൽ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.

ആഴ്ചയിൽ അഞ്ച് ദിസവമെങ്കിലും ലോറികളോ ബസുകളോ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

ഗതാഗതക്കുരുക്ക് മാറ്റി പൂർവസ്ഥിതിയി ലാകാൻ ഇനിയും മൂന്നോ നാലോ മണിക്കൂർ സമയമെടുക്കുമെന്നാണ് കരുതുന്നത്

Get more updates from Pudukad News on Google