"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ശുചിത്വ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മുംബൈയിലെ പ്രമുഖ റെസ്റ്റോറന്റുകള്‍: 120 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ‘ക്യാനി ആന്‍ഡ് കോ’ അടക്കം 13 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍; ഇറാനി കഫേയിലെ ഫ്രിഡ്ജിനുള്ളില്‍ രക്തം കട്ടപിടിച്ച നിലയിലും അടുക്കളയില്‍ എലികാഷ്ടവും ചത്ത പാറ്റകളും കണ്ടെത്തി

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുംബൈ: ശുചിത്വ മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷാ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മറൈന്‍ ലൈന്‍സിലെ ചരിത്രപ്രസിദ്ധമായ ‘ക്യാനി ആന്‍ഡ് കോ’ അടക്കം മുംബൈയിലെ 13 പ്രമുഖ ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കി. 


120 വര്‍ഷത്തിലേറെ പഴക്കമുള്ള ഐക്കണിക് ഇറാനി കഫേയായ ക്യാനിയുടെ അടുക്കളയിലും ആഹാരം സൂക്ഷിക്കുന്ന സ്ഥലങ്ങളിലും എലിപിഷ്ടം, ചാകുകയും ജീവനോടെയുമുള്ള പാറ്റകള്‍, ഈച്ചകള്‍, പൂച്ചകള്‍ എന്നിവയെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 


റഫ്രിജറേറ്ററിനുള്ളില്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. കൂടാതെ അടുക്കളയില്‍ തുറന്ന മാലിന്യ ഓടയും പത്രക്കടലാസുകളില്‍ മൂടിവെച്ച നിലയില്‍ മാവും തറയില്‍ നേരിട്ട് വെച്ച നിലയില്‍ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടെത്തുകയുണ്ടായി.

ക്യാനിക്ക് പുറമെ ലോവര്‍ പരേലിലെ ‘സബ്വേ’, കൊളാബ സ്വീറ്റ് മാര്‍ട്ട്, വൈല്‍ പാര്‍ലെയിലെ ഡാഫോഡില്‍സ് ഫാസ്റ്റ് ഫുഡ് ഇന്‍, ധരാവിയിലെ അരുണ്‍ വിലാസ് ഫര്‍സാന്‍, പരേലിലെ റുചി വെജ് റെസ്റ്റോറന്റ്, ഫോര്‍ട്ടിലെ റോയല്‍ ചൈന, ബന്ദശ്രയിലെ ടിഫിന്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ലൈസന്‍സാണ് എഫ്.ഡി.എ സസ്‌പെന്‍ഡ് ചെയ്തത്. 


സബ്വേയില്‍ ജീവനുള്ള പാറ്റകളെയും കേടായ ഫ്രിഡ്ജും കണ്ടെത്തിയപ്പോള്‍, മറ്റ് സ്ഥാപനങ്ങളില്‍ പല്ലികള്‍, ഈച്ചകള്‍, പുഴുക്കള്‍, ജീവനക്കാരുടെ അഴുക്കുപിടിച്ച വസ്ത്രങ്ങള്‍ ഭക്ഷണത്തിന് സമീപം സൂക്ഷിക്കല്‍ തുടങ്ങിയ ഗുരുതര വീഴ്ചകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 


ഇതോടൊപ്പം ജോജേശ്വരിയില്‍ നിന്ന് പുനരുപയോഗിച്ച ടിന്നുകളില്‍ സൂക്ഷിച്ച 11.81 ലക്ഷം രൂപ വിലമതിക്കുന്ന 7,340 കിലോഗ്രാം പാംഓയില്‍ എഫ്.ഡി.എ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

 

Get more updates from Pudukad News on Google