"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തമിഴ്‌നാട്ടിലെ കോടീശ്വരനായ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കെതിരെ കൂടുതൽ കുരുക്കുമുറുക്കി പോലീസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വ്യവസായിക്കെതിരെ പുതിയ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് സെൻട്രൽ ക്രൈംബ്രാഞ്ച്

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആര്‍. വീരമണിക്കെതിരെ കൂടുതല്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പുതിയ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. 


തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ വീരമണി ലൈംഗികമായി പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിലാണ് തിങ്കളാഴ്ച ചെന്നൈയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പുതിയ കേസ് ഫയല്‍ ചെയ്തത്.


കേസുമായി ബന്ധപ്പെട്ട് വീരമണിയും കൂട്ടാളികളായ ഗണേശന്‍, ശാന്തി, ഇവരുടെ ഭര്‍ത്താവ് മഹേന്ദ്ര സിംഹന്‍ എന്നിവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അതിനിടെ, കേസിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വിവരങ്ങളും രേഖകളും പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പോലീസ് വാട്സ്ആപ്പ് നമ്പര്‍ പുറത്തുവിട്ടു.


വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ലഭിക്കുന്ന വിവരങ്ങളില്‍ ഉടന്‍ തന്നെ അന്വേഷണവും കര്‍ശന നടപടിയും സ്വീകരിക്കുമെന്നും പോലീസ് ഉറപ്പുനല്‍കുന്നു. 


അഡീഷണല്‍ കമ്മീഷണര്‍ പി.സി. തെന്മൊഴി, ജോയിന്റ് കമ്മീഷണര്‍ ദിഷ മിത്തല്‍, എസ്.പി ജെ. മുത്തരാശി, ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി. ഗീതാഞ്ജലി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം ചെന്നൈ പോലീസ് കമ്മീഷണര്‍ എ. അമല്‍രാജിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.

 

Get more updates from Pudukad News on Google