"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പത്തനംതിട്ടയിൽ ഇടതുകോട്ട തകർത്ത് UDF: സമ്പൂർണ്ണ ജയം, കുന്നന്താനത്ത് എൽ.ഡി.എഫ് മൂന്നാമത് | Pathanamthitta Local Body Bypolls

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

Pathanamthitta Local Body Bypolls

പത്തനംതിട്ട: സംസ്ഥാനത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടികൾ നേരിട്ടെങ്കിലും പത്തനംതിട്ട ജില്ലയിൽ മുന്നണിക്ക് തിളക്കമാർന്ന നേട്ടം. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളിലും വിജയം കൈവരിച്ച് യു.ഡി.എഫ് സമ്പൂർണ്ണ ആധിപത്യം ഉറപ്പിച്ചു. അതേസമയം, സിറ്റിംഗ് സീറ്റുകൾ പോലും നിലനിർത്താനാകാതെ എൽ.ഡി.എഫിന് ജില്ലയിൽ വൻ പരാജയമാണ് നേരിടേണ്ടി വന്നത്.(Pathanamthitta Local Body Bypolls UDF Wins All Four Wards LDF Suffers Setback)

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നന്താനം വള്ളോകുന്നു രണ്ടാം വാർഡിലെ പരാജയം എൽ.ഡി.എഫിന് വൻ തിരിച്ചടിയായി. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി രാധാമണിയമ്മ 2 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

റാന്നി ബ്ലോക്ക് പടി വാർഡിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ യു.ഡി.എഫിലെ രമ്യമോൾ, എൽ.ഡി.എഫിലെ ജസി സാബുവിനെ 5 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സി.വി. ശാന്തകുമാർ അടൂരിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന അരുവാപ്പുലം കല്ലേലി വാർഡിൽ 112 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിലെ അനില സുരേഷ് സീറ്റ് നിലനിർത്തി.

കുറ്റൂർ ഓതറ വാർഡിൽ അന്തരിച്ച കൗൺസിലർ രവിയുടെ മകൻ രബീഷ് മോൻ രവിയെയാണ് യു.ഡി.എഫ് മത്സരരംഗത്തിറക്കിയത്. 148 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജേഷിനെ രബീഷ് പരാജയപ്പെടുത്തി. എൻ.ഡി.എ സ്ഥാനാർത്ഥി കെ.ജി. പ്രസാദ് 104 വോട്ടുകൾ നേടി. 15 അംഗ ഭരണസമിതിയിൽ ആറ് അംഗങ്ങളുള്ള എൻ.ഡി.എയാണ് കുറ്റൂരിൽ ഭരണം നടത്തുന്നത്.

Story Summary

UDF achieved a clean sweep in Pathanamthitta district by winning all four Local Body Bypoll seats, while LDF suffered a severe setback. In Kunnamthanam, the CPM sitting seat was lost to Congress with LDF pushed to the third position.

Get more updates from Pudukad News on Google