"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

10 മിനിറ്റ് സംസാരിച്ചതിന് പിന്നാലെ ക്രൂരമായ ആക്രമണം; “എന്നെ വഞ്ചിച്ചു” എന്ന് വിളിച്ചുകൂവി പ്രതി; കോഴഞ്ചേരി റിസോർട്ടിൽ റിസപ്ഷനിസ്റ്റായ ദിൻഷ കൊല്ലപ്പെട്ടത് പ്രണയപ്പകയിൽ | Kozhencherry Dinsha murder

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kozhencherry Dinsha murder

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പകയെന്ന് റിപ്പോർട്ട് (Kozhencherry Dinsha murder). ഇക്കാര്യം പ്രതി ജിത്തു പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. കഴുത്തിന് ചുറ്റും നാല് കുത്തേറ്റിരുന്നുവെന്നാണ് വിവരം.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. റിസപ്ഷനിസ്റ്റ് ട്രെയിനിയായാണ് ദിൻഷ റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി ആരംഭിച്ച് ഒരു മാസം തികയുന്നതിനിടെയാണ് പ്രതി ജിത്തു പെൺകുട്ടിയെ തേടി റിസോർട്ടിലെത്തിയത്.

റിസോർട്ടിലെത്തിയ ജിത്തു ദിൻഷയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് റിസോർട്ടിന് സമീപത്തെ മരത്തിനരികിൽ ഇരുവരും സംസാരിക്കുകയും പിന്നീട് തർക്കമുണ്ടാകുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ജിത്തു ദിൻഷയെ നിരവധി തവണ കുത്തുകയായിരുന്നുവെന്നാണ് വിവരം.

രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ദിൻഷയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴഞ്ചേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവം കണ്ട നാട്ടുകാർ പ്രതിയെ പിടികൂടി കെട്ടിയിട്ട ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കത്തിയുമായി പ്രതി സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.

പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. പ്രാഥമിക നടപടികൾ പൂർത്തിയാക്കിവരികയാണ്. കൂടുതൽ ചോദ്യംചെയ്യലിന് ശേഷമേ സംഭവത്തിന്റെ പൂർണമായ വിശദാംശങ്ങൾ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.

Story Summary:
A 20-year-old resort receptionist, Dinsha, was allegedly stabbed to death at Maramon Chettimukku near Kozhenchery. Police are examining the reported claim that the accused, Jithu, attacked her after she withdrew from a relationship with him.

Get more updates from Pudukad News on Google