രാജധാനി എക്സ്പ്രസിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതി. നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു

🌐 Select your Language:
Current: മലയാളം
Current: മലയാളം

കണ്ണൂർ : രാജധാനി എക്സ്പ്രസിൽ യുവതിയെ ശല്യം ചെയ്‌ത നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു. കടന്നപ്പള്ളി സ്വദേശി മിഥുൻ, നീർവേലിയിലെ പ്രതീഷ്‌കുമാർ, തിരുവനന്തപുരം കല്ലമ്പലം സ്വദേശി വിഷ്ണു, കോഴിക്കോട് മുക്കം സ്വദേശി ഹൻസിലെം ബോണി എന്നിവർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്.
തിങ്കളാഴ്‌ച വൈകിട്ട് 5.20ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ മൂന്നാം പ്ലാറ്റ്ഫോമിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ രാജധാനി എക്സ്പ്രസിലെ ബി- എട്ട് കോച്ചിലാണ് സംഭവം നടന്നത്.
അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന സൈനികർ ഉഡുപ്പിയിൽവച്ച് യുവതിയെ ശല്യം ചെയ്‌തെന്നാണ് പരാതി. യുവതിയുടെ പരാതി ടിടിഇയാണ് റെയിൽവേ പൊലീസില്‍ അറിയിച്ചത്.
Get more updates from Pudukad News on Google




