"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഡൽഹിയിൽ കെട്ടിട ദുരന്തം തുടരുന്നു : ദിൽഷാദ് ഗാർഡനടുത്തുള്ള താഹിർപുരിൽ കെട്ടിടം തകർന്ന് വീണ് മരിച്ചത് മലയാളി :പാലക്കാട് സ്വദേശി സതീശനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡൽഹി :ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മലയാളി മരിച്ചു. പാലക്കാട് സ്വദേശി സതീശനാണ് മരിച്ചത്.

ദിൽഷാദ് ഗാർഡനടുത്തുള്ള താഹിർപുരിലാണ് അപകടമുണ്ടായത്. 

അപകടത്തിൽ സതീശനൊപ്പ മുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 

സതീശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സബിതയാണ് മരിച്ച സതീശന്റെ ഭാര്യ.

 മകൾ ഡൽഹി സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കെട്ടിടത്തിൽ ബേക്കറി നടത്തുകയായിരുന്നു സതീശൻ.

പാലക്കാടൻ കൂട്ടായ്മയുടെ സജീവ പ്രവർത്തകനായിരുന്നു സതീശന്‍.

അപകടം നടന്നുടൻ നാട്ടുകാരാണ് രക്ഷാ പ്രവർത്തനത്തിനെത്തിയത്.കെട്ടിട്ടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സതീശന്റെ ജീവൻ രക്ഷിക്കാനായില്ല

Get more updates from Pudukad News on Google