മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും യുവമോർച്ചയുടെ കരിങ്കൊടി :ഡൽഹി സന്ദർശനം കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് കരിക്കൊടി പ്രതിഷേധം. ബിജെപി അധികാരത്തിലിരിക്കുന്ന ഡൽഹിയിൽ ഇരുവർക്കും നേരെ കരിങ്കൊടി പ്രതിഷേധമില്ലായിരുന്നു

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം : യുവമോർച്ച പ്രവർത്തകരാണ് മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും കരിങ്കൊടി കാണിച്ചത്.
തിരുവനന്തപുരം സിറ്റി സംഘടന ജില്ലയുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം.
വിമാനത്താവളത്തിൽ നിന്നും വരുന്ന വഴിയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ചത്.
ഇന്നലെ രാത്രി ഒരു മണിക്കാണ് സംഭവം. യുവമോർച്ച ജില്ലാ അധ്യക്ഷൻ വിഷ്ണു,ഉപാധ്യക്ഷൻ പീറ്റർ സോളമൻ , മനീഷ് ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
Get more updates from Pudukad News on Google




