എം.ജി സർവകലാശാലയ്ക്ക് കീഴിൽ കോട്ടയം ജില്ലയിലെ കോളജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 27 കോളജ് യൂണിയനുകൾ നേടിയതായി എസ്.എഫ്.ഐ.15 ക്യാമ്പസുകളിൽ മികച്ച വിജയം നേടിയതായി കെ.എസ്.യു. കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട സി.എം.എസ് കോളജ് കെ.എസ്.യുവിൽ നിന്ന് എസ്.എഫ്.ഐ തിരിച്ചുപിടിച്ചു

Current: മലയാളം

കോട്ടയം: എം.ജി സർവകലാശാലയ്ക്ക് കീഴിൽ ജില്ലയിലെ കോളജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 27 കോളജ് യൂണിയനുകൾ നേടിയതായി എസ്.എഫ്.ഐ നേതൃത്വം 15 ക്യാമ്പസുകളിൽ മികച്ച വിജയം നേടിയതായി കെ.എസ്.യുവും.
കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട സി.എം.എസ് കോളജ് കെ.എസ്.യുവിൽ നിന്ന് എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. വൈക്കം ശ്രീമഹാദേവ കോളജ്, സെന്റ് സേവ്യേഴ്‌സ്, സിപാസ് വൈക്കം, തലയോലപ്പറമ്പ് ഡി.ബി, കീഴൂർ ഡി.ബി, കടുത്തുരുത്തി ഐ.എച്ച്.ആർ.ഡി, ഗാന്ധിനഗർ എസ്.എം.ഇ, ഏറ്റുമാനൂരപ്പൻ, ഉഴവൂർ സെന്റ് സ്റ്റീഫൻ, വാഴൂർ എസ്.വി.ആർ എൻ.എസ്.എസ്, പി.ജി.എം കങ്ങഴ, എം.ഇ.എസ് കാഞ്ഞിരപ്പള്ളി, മണർകാട് സെന്റ് മേരീസ്, പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി, പാമ്പാടി കെ.ജി, ചങ്ങനാശേരി പി.ആർ.ഡി.എസ്, നാട്ടകം ഗവ.കോളജ്, കുമരകം എസ്.എൻ എന്നീ കോളജുകളിൽ എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ചങ്ങനാശേരി എൻ.എസ്.എസ്, ശ്രീശബരീശ, സി.എസ്.ഐ ലോ കോളജ്, ഏറ്റുമാനൂർ ബി.എഡ് കോളജ്, പൂഞ്ഞാർ ഹെന്റി ബേക്കർ കോളജ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐ സമ്പൂർണ ആധിപത്യം നേടി. കെ.ഇ കോളജ് മാന്നാനം, സെന്റ് തോമസ് കോളജ് പാലാ, ബസേലിയോസ് കോളേജ് കോട്ടയം, കുറവിലങ്ങാട് ദേവമാതാ കോളജ്, ചങ്ങനാശേരി എസ്.ബി കോളജ് എന്നീ കോളജുകളിൽ ചരിത്രവിജയം നേടിയതായി കെ.എസ്.യു നേതൃത്വവും അറിയിച്ചു.




