ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശയ്ക്ക് കേരളത്തിൽ ജോലി നൽകും; മന്ത്രി ഒ.ജെ. ജനീഷ് | Vidarsha Asian Games

Current: മലയാളം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരം വിദർശയ്ക്ക് കേരളത്തിൽ തന്നെ ജോലി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് (Vidarsha Asian Games). കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്ക് കായിക വകുപ്പിൽ തന്നെ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കായികതാരങ്ങളുടെ ആത്മവിശ്വാസവും സ്പോർട്സ്മാൻ സ്പിരിറ്റും ഉൾക്കൊണ്ട് കായിക വകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. കായിക മേഖലയിലെ പ്രവർത്തനങ്ങളിൽ കൂടുതൽ വേഗതയും കൃത്യതയും ഉറപ്പാക്കും. തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡൽ ജേതാക്കൾക്കുള്ള സാമ്പത്തിക പാരിതോഷികം നൽകുന്നതിനുള്ള ഫയൽ നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. ജി.വി. രാജയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 13ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ താരങ്ങൾക്ക് പാരിതോഷികം വിതരണം ചെയ്യും.
സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
Story Summary:
Kerala Sports Minister O.J. Jeneesh said steps would be taken to provide employment in Kerala to Asian Games medal-winning Malayali athlete Vidarsha. He also announced that financial rewards for medal winners will be distributed at a function in Thiruvananthapuram on October 13.




