മാള ഹോളി ഗ്രേസ് കോളേജിൽ വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ | Mala Holy Grace College student attack

Current: മലയാളം

മാള: ഹോളി ഗ്രേസ് കോളേജിൽ വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ (Mala Holy Grace College student attack). പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടിൽ നിരഞ്ജൻ (23) ആണ് പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെ നടന്ന സംഭവത്തിൽ പാറക്കടവ് സ്വദേശിനിയായ ആര്യ (17)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇടതുകൈയിലും പുറത്തും ആഴത്തിലുള്ള വെട്ടേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആര്യയെ ആക്രമിക്കുന്നതിനിടെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് ആൽഫിനും (18) വെട്ടേറ്റു. പീച്ചി കണ്ണാറ സ്വദേശിയായ ആൽഫിനാണ് പരിക്കേറ്റത്.
ക്യാമ്പസിനുള്ളിലേക്ക് കടന്നെത്തിയ നിരഞ്ജൻ ആര്യയുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Story Summary:
A 17-year-old student was allegedly attacked with a sharp weapon at Holy Grace College in Mala. Police arrested 23-year-old Niranjan in connection with the incident, while another student who attempted to intervene also sustained injuries.




