"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമരം

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം

ഇരിങ്ങാലക്കുട: ഗാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ജോമോൻ മണത്ത്, ഷാൽബിൻ പെരേര, സഞ്ജയ് ബാബു, കെഎസ്‌യു ജില്ല സെക്രട്ടറി ഗിഫ്റ്റ്സൺ ബിജു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ അഡ്വ ഗോകുൽ കർമ്മ, വിനു ആന്റണി, ഡേവിസ് ഷാജു, ഷാർവി എൻ ഒ , ജിഫിൻ, എൽജോ, ആൽബർട്ട് കാനംകുടം തുടങ്ങിയവർ നേതൃത്വം നൽകി.

Get more updates from Pudukad News on Google