"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

രാജ്യത്ത് രണ്ടാം വന്ദേഭാരത് സ്ലീപ്പർ ഈ മാസം മുതൽ; 16 മണിക്കൂർ കൊണ്ട് ഇനി ബെംഗളൂരുവിൽ നിന്ന് മുംബൈയിലെത്താം

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ബെംഗളൂരു: രാജ്യത്തെ രണ്ടാം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ എത്തുമെന്ന് പ്രഖ്യാപനം. ബെംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പറിന്റെ സമയക്രമവും പ്രഖ്യാപിച്ചു. 

ബെംഗളൂരുവിൽ നിന്ന് രാത്രി 10നാണ് ട്രെയിൻ പുറപ്പെടുക. അടുത്ത ദിവസം ഉച്ചയ്ക്ക് 1.50നാണ് ട്രെയിൻ മുംബൈയിലെത്തുക. 16 മണിക്കൂർ കൊണ്ട് മുംബൈയിലെത്തും. 

മുംബൈയിൽ നിന്ന് 10.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 2.50ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിനും മുംബൈക്കും ഇടയിൽ 6 സ്റ്റോപ്പുകളാണ് ഉണ്ടാകുക.

അനന്ത്പൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിൽ ആയിരിക്കും സ്റ്റോപ്പ് ഉണ്ടായിരിക്കുക. ഇരു ദിശകളിലും ആഴ്ചയിൽ 6 ദിവസമാകും സർവീസ് നടത്തുക. 

ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച സർവീസ് ഉണ്ടാകില്ല. മുംബൈയിൽ നിന്ന് ചൊവ്വാഴ്ചയും സർവീസ് ഉണ്ടാകില്ല. രണ്ട് വന്ദേഭാരത് സ്ലീപ്പർ റേക്കുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

Get more updates from Pudukad News on Google