"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തിൽ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ കേസ്. കന്റോൺമെന്റ് എസ്.എച്ച്.ഒയെയും എസ്.ഐയെയും ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിന്റെ വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അന്വേഷണം ആരംഭിച്ചു. എസ്.എച്ച്.ഒയുടെ വീടിന് പ്രത്യേക പൊലീസ് സുരക്ഷ

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: പൊലീസിനെതിരെ വധഭീഷണിയും കലാപാഹ്വാനവും മുഴക്കിയെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എയ്ക്കും മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രനുമെതിരെ കേസെടുത്തു. 

കന്റോൺമെന്റ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സബ് ഇൻസ്പെക്ടർക്കുമെതിരെ പരസ്യമായി വധഭീഷണി മുഴക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തത്. 


ഭാരതീയ ന്യായ സംഹിത 192, 351(3) എന്നീ വകുപ്പുകൾ പ്രകാരമാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.


വ്യാഴാഴ്ച വൈകുന്നേരം 6:00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കന്റോൺമെന്റ് സ്റ്റേഷൻ എസ്‌.എച്ച്.ഒ സതീഷ് കുമാർ, സബ് ഇൻസ്പെക്ടർ ഗോകുൽ ജി. എന്നിവരെ ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ നേതൃത്വത്തിൽ ഇരുനൂറോളം വരുന്ന സി.പി.എം പ്രവർത്തകർ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയായിരുന്നു. 

തുടർന്ന്, സ്റ്റാച്യു ഏജീസ് ഓഫീസിന് മുൻവശം വെച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഒന്നാം പ്രതിയായ വി. ജോയി പോലീസുകാരെ വധിക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനപരമായും വിദ്വേഷപരമായും പ്രസംഗിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.


അനുയായികളിൽ സ്പർദ്ധയുണ്ടാക്കി കലാപത്തിന് ആഹ്വാനം നൽകിയ ഒന്നാം പ്രതി വി. ജോയി “ഒരു കൊലപാതകം നടത്തും” എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. 


ഇതേത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന അക്രമാസക്തരായ പ്രവർത്തകർ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആർ ആരോപിക്കുന്നത്.

തുടർന്ന് സംസാരിച്ച രണ്ടാം പ്രതി കടകംപള്ളി സുരേന്ദ്രൻ, “കന്റോൺമെന്റ് സി.ഐ സതീഷ് കുമാറും എസ്.ഐ ഗോകുലും അർദ്ധരാത്രി ജോലി കഴിഞ്ഞ് വീട്ടിൽ പോകുമ്പോൾ കുഞ്ഞുങ്ങളെ താലോലിക്കാൻ കഴിയാതെ ഇല്ലാതാക്കി കളയും” എന്ന് കുറ്റകരമായ മരണഭീഷണി മുഴക്കിയതായും കേസിൽ ചൂണ്ടിക്കാണിക്കുന്നു. 


പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മനസ്സിൽ ഭീതിയുളവാക്കാനും ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനും ലക്ഷ്യമിട്ടാണ് പ്രതികൾ കുറ്റകരമായ ഈ പ്രവൃത്തികൾ ചെയ്തതെന്ന് പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സബ് ഇൻസ്പെക്ടർ അനുരാജ് വി. ആണ് കേസിന്റെ അന്വേഷണം നടത്തുന്നത്. 


സംഭവത്തിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-III മുൻപാകെ എഫ്.ഐ.ആർ സമർപ്പിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ജീവനും കുടുംബത്തിനും ഭീഷണി ഉയർത്തിയ സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

എസ്.എഫ്.ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറിയ പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്തിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് അടക്കമുള്ളവർക്ക് സാരമായി പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്ക് വ്യാഴാഴ്ച വൈകിട്ട് സി.പി.എം മാർച്ച് സംഘടിപ്പിച്ചത്.


കന്റോൺമെന്റ് സ്റ്റേഷൻ എസ്‌.എച്ച്.ഒ സതീഷ് കുമാറും എസ്.ഐ ഗോകുൽ ജിയും വിദ്യാർത്ഥികളെയും സി.പി.എം പ്രവർത്തകരെയും ക്രൂരമായി മർദിച്ചുവെന്ന് ആരോപിച്ചാണ് സി.പി.എം രംഗത്തെത്തിയത്. 


ഇതിൽ പ്രതിഷേധിച്ച് ഈ ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്ന് മാറ്റി നിർത്തി ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്റോൺമെന്റ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. 

ഈ പ്രതിഷേധ യോഗത്തിനിടെയാണ് അസിസ്റ്റന്റ് കമ്മീഷണറെ മുന്നിൽ നിർത്തിയും മാർച്ചിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തും എം.എൽ.എ വി. ജോയിയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയത്.


സംഭവം വലിയ വാർത്തയാവുകയും വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തതോടെ, താൻ കൊലപാതകം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും പോലീസിന്റെ ക്രൂരമായ മർദനം കാരണം ആരെങ്കിലും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയതെന്നും വി. ജോയി എം.എൽ.എ വിശദീകരിച്ചു. 


പോലീസിനെതിരെ സൈബർ ഇടങ്ങളിലും തെരുവിലും ഭീഷണി ഉയർന്നതിനെത്തുടർന്ന് കന്റോൺമെന്റ് എസ്‌.എച്ച്.ഒയുടെ വീടിന് പോലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Get more updates from Pudukad News on Google