"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റാഗിപ്പൊടി ഉപയോഗിച്ച ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം; 49 പേർ ചികിത്സയിൽ | Ballia food poisoning

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Ballia food poisoning

ലക്നൗ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ റാഗിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം (Ballia food poisoning). 10 കുട്ടികളും 12 പുരുഷന്മാരും 27 സ്ത്രീകളും ഉൾപ്പെടെ 49 പേരാണ് ചികിത്സയിലുള്ളത്. ബൻസ്‌ദിഹ് റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛാത ഗ്രാമത്തിലാണ് സംഭവം.

വെള്ളിയാഴ്ച നടക്കുന്ന ജിതിയ വ്രതാനുഷ്ഠാനത്തിന് മുന്നോടിയായി റാഗിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കിയ പലഹാരങ്ങളും റൊട്ടിയും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ബൻസ്‌ദിഹ് തഹസിൽ മേഖലയിലെ ചോക്കാൻ, ഛാത (ആസ്ചൗര) ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് അസ്വസ്ഥതകളുമായി ചികിത്സ തേടിയത്.

സോനു വർമ്മ എന്ന വ്യാപാരിയുടെ കടയിൽനിന്നാണ് റാഗിപ്പൊടി വാങ്ങിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഈ മാവ് ഉപയോഗിച്ച് തയ്യാറാക്കിയ റൊട്ടി പ്രസാദമായി കഴിച്ചതിന് പിന്നാലെ ശരീര വിറയലും ബോധക്ഷയവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായാണ് വിവരം.

അസുഖബാധിതരിൽ 43 പേരെ ജില്ലാ ആശുപത്രിയിലും മൂന്ന് പേരെ ബൻസ്‌ദിഹ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള മൂന്ന് സ്ത്രീകളുടെ നില ഗുരുതരമാണെന്നാണ് വിവരം.

സംഭവത്തെ തുടർന്ന് പ്രത്യേക മെഡിക്കൽ സംഘത്തെ ചികിത്സയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റാഗിപ്പൊടിയുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അസുഖബാധിതർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Story Summary:
Forty-nine people in Ballia, Uttar Pradesh, are undergoing treatment after suspected food poisoning linked to food prepared with ragi flour ahead of the Jitiya fasting ritual. Food safety officials have collected samples for testing, while three women are reported to be in serious condition.

Get more updates from Pudukad News on Google