"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി: ഗവർണറെ കണ്ട് നിവേദനം നൽകി BJP നേതാക്കൾ; മന്ത്രി OJ ജനീഷ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് വാദം | BJP Meets Governor

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

 BJP Meets Governor

കോട്ടയം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ രൂക്ഷമായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രതിനിധി സംഘം ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. പാലായിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ്, ഷോൺ ജോർജ്ജ് എന്നിവർ ഗവർണർക്ക് നേരിട്ട് നിവേദനം സമർപ്പിച്ചു.(BJP Meets Governor Rajendra Arlekar Over Amit Shah Security Lapse Demand Action Against Minister OJ Janeesh)

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പേരിലാണ് പരാതി നൽകിയിരിക്കുന്നത്.മന്ത്രി ഒ.ജെ. ജനീഷ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും പി.കെ. കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഗവർണർ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വിഷയത്തിൽ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയതായും കൃഷ്ണദാസ് വ്യക്തമാക്കി.

Story Summary

A BJP delegation led by PK Krishnadas met Kerala Governor Rajendra Arlekar regarding the security lapse during Union Home Minister Amit Shah’s visit to Kollam. The delegation submitted a complaint on behalf of BJP State President Rajeev Chandrasekhar, demanding the removal of Minister OJ Janeesh for his alleged involvement in the protest.

Get more updates from Pudukad News on Google