"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

PM ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്: നിർണ്ണായകമായത് മുസ്ലിം ലീഗിൻ്റെ എതിർപ്പ് | PM SHRI Scheme

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

PM SHRI Scheme

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് വിഷയത്തിൽ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്.(PM SHRI Scheme, Kerala Education Department Defers PM SHRI Scheme Implementation)

പദ്ധതി വിലയിരുത്തുന്നതിനായി രൂപീകരിച്ച ഉപസമിതിയുടെ യോഗം ഉടൻ ചേരേണ്ടതില്ലെന്നാണ് തീരുമാനം. വിഷയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

മുൻപ്, പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി കേരളം ധാരണാപത്രത്തിൽ ഒപ്പുവെച്ച കാര്യം കത്തിൽ ഓർമ്മിപ്പിച്ചിരുന്നു.

Story Summary

The Kerala Education Department has decided to defer the implementation of the PM SHRI scheme following strong opposition from the Muslim League and Youth League. Although the Central Education Ministry urged the state to proceed as per the signed MoU, the government decided to postpone sub-committee meetings after discussions between the Education Minister and the Chief Minister.

Get more updates from Pudukad News on Google